ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആത്മഹത്യപോലും ചെയ്തു. എന്നാൽ ആ പൈശാചികതത്വജ്ഞാനം ആളുകളെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കേ മുമ്പേത്ത ദൈവം ജീവനുള്ളവനായി അമ്മയച്ഛന്മാരുടെ പ്രാൎത്ഥന കേൾക്കുന്ന സമയം അണഞ്ഞു വന്നു.



രണ്ടാം അദ്ധ്യായം.
ഗുണ്ടൎത്ത്‌പണ്ഡിതരുടെ മാനസാന്തരം.


അമ്മയുടെ മരണത്താൽ മകന്റെ ഹൃദയത്തിനു യാതൊരു ഇളക്കവും വന്നപ്രകാരം ക്ഷണത്തിൽ കാണായില്ലെങ്കിലും അതും ദൈവത്തിന്റെ മറ്റോരോ വിളികളും ഹൃത്പരിണാമസന്നാഹത്തിനു സഹായമായ്ഭവിച്ചി രുന്നു. ദൈവവിയോഗത്താൽ ഹൃദയത്തിനു ശൈത്യം പിടിച്ചാലും കുറേ മനസ്സറപ്പും വളരേ അതൃപ്തിയും അന്നു ഇനിയും ശേഷിച്ചതുകൊണ്ടു സ്നേഹിതർമദ്ധ്യേ താൻ ഏറ്റവും ശക്തനായിനിന്നു. “കുയിലിന്റെ പിന്നാലേ കാക്ക കൂടിയപോലേ” കാതലും ലാക്കും ഇല്ലാത്ത പലസ്നേഹി തർ തങ്ങളിൽവെച്ചു ശ്രേഷ്ഠനായ ഈ ഗുണ്ടൎത്പണ്ഡിതരെ ശരണം പ്രാപിപ്പാൻ നോക്കി. എങ്കിലും “ഒരു കൊമ്പു പിടിക്കൂലും പുളിങ്കൊമ്പു പിടിക്കേണം” എന്നു പറഞ്ഞപോലേ ഉറപ്പേറിയ ഒരു കൊമ്പു പിടി പ്പാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഇവർ സഹായവും രക്ഷയും ഊന്നും എവിടേ എന്നു ഗുണ്ടൎത്ത്പണ്ഡിതരോടു അന്വേഷിച്ചപ്പോൾ അവൎക്കും സ്വന്തദാരിദ്ര്യഅരിഷ്ടതകളെക്കൊണ്ടു ബോധം വന്നു. ഉത്തരവാദം അതി ഭയങ്കരമായിത്തീൎന്നു. വേദാന്തത്താൽ വിശ്വാസക്കപ്പലിനു ചേതം വന്നു ചിലരൊക്കയും നിരാശാസാഗരത്തിൽ മുങ്ങിപ്പോയി. അത്യാസനത്തിൽ കിടക്കുന്ന ഇക്കൂട്ടർ നിശ്ചലമായ വല്ല പാറയെ ആകട്ടേ തരുഖണ്ഡത്തെ ആകട്ടേ അന്വേഷിപ്പാൻ തുടങ്ങി. ഒരു ഉറ്റചങ്ങാതി സാക്ഷാൽ ആത്മ ഹത്യ ചെയ്‌വാൻ മുതിൎന്നു മനോരഥനിവൃത്തിക്കായി പോകുംവഴി ഗുണ്ടൎത്ത് പണ്ഡിതർ അദ്ദേഹത്തെ പിന്തുടൎന്നു പിടിച്ച് അവനോടു പോരാടി തോററു ഒടുക്കം കേണുനടക്കുമ്പോൾ തനിക്കുവേണ്ടിയല്ല, ചങ്ങാതിക്കു വേണ്ടി ഒന്നാം പ്രാവശ്യം വീണ്ടും മുമ്പേത്ത സ്വൎഗ്ഗപിതാവിനോടു പ്രാൎത്ഥിച്ചാറേ ആ പ്രാൎത്ഥനയെ പിതാവു ദയയോടേ കേട്ടു. “ഞാൻ ആ രാത്രിയിൽ സാക്ഷാൽ നിരാശപ്പെട്ടു ദരിദ്രനും ഗതിയില്ലാത്തവനുമായി ദൈവത്തെ അന്വേഷിച്ചതുകൊണ്ടു വളരേ അറ്റകുറ്റംകൊണ്ടു നിറഞ്ഞ ആ പ്രാൎത്ഥന ദൈവം കേട്ടു മഴ പെയ്തു തോൎന്നു ആകാശവും തെളിഞ്ഞു വന്നു നക്ഷത്രങ്ങൾ മേലിൽനിന്നു മിന്നുന്നതും കാണായി. എന്റെ ഹൃദയത്തിലുള്ള ക്ഷോഭവും ചുഴലിയും ശമിച്ചാൽ എനിക്കു ലഭിച്ച രക്ഷ ഹിന്തുക്കളോടിയിപ്പാൻ മുതിരും എന്നും അന്നുതന്നേ നിൎണ്ണയിച്ച

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/12&oldid=171679" എന്ന താളിൽനിന്ന് ശേഖരിച്ചത്