ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


മൂന്നാം അദ്ധ്യായം.
ഗുണ്ടൎത്ത്‌പണ്ഡിതർ ബോധകനായി തീൎന്നതു.


മേല്പറഞ്ഞ മാനസാന്തരം സംഭവിച്ചുകൊണ്ടിക്കേ ഗുണ്ടൎത്ത്സാ യ്പിന്റെ ഗുരുനാഥനായ സ്ത്രൗസ്സ്പണ്ഡിതർ “യേശുവിന്റെ ജീവച രിത്രം” എന്ന പ്രഖ്യാതിപ്പെട്ട പുസ്തകം ചമെച്ചു. യേക്രിസ്തുവിനെ ക്കൊണ്ടുള്ള വിവരം വാസ്തവമായ ചരിത്രമല്ല എന്നും യേശുക്രിസ്തൻ എന്ന മഹാൻ പരീശരുടെ അസൂയയാലും ദ്വേഷ്യത്താലും ക്രൂശിന്മേൽ മരിച്ച ശേഷം യേശുവിന്റെ ആശ്രിതർ ഒരു മഹാത്മാവിന്റെ ആശ്രി തർ എന്നപോലേ തങ്ങളുടെ ഗുരുവിന്റെ മാഹാത്മ്യത്തെ കണക്കിനു മീതേ ഉയൎത്തി അവൻ പഴയനിയമത്തിലേ വാഗ്ദത്തങ്ങൾ നിവൃത്തിച്ചു എന്നു ബോധിപ്പിപ്പാൻ തക്കവണ്ണം ചിലതൊക്കയും ഊഹിച്ചു പറഞ്ഞ തത്രേ എന്നും ഇപ്രകാരമത്രേ നാലു സുവിശേഷങ്ങളിൽ കാണുന്ന യേശുവിന്റെ ചരിത്രം ഉത്ഭവിച്ചുവന്നതു എന്നും സ്ത്രൗസ്സ് പണ്ഡിതർ തന്റെ പുസ്തകത്തിൽ വളരേ യുക്തിയും ഉപായവും പ്രയോഗിച്ചു കൊണ്ടു കാണിച്ചിരുന്നു. ഈ പുസ്തകം ഒരു കൊടുങ്കാററു പോലേ എല്ലാം ഇളക്കുവാനും മണിയെയും പതിരിനെയും തമ്മിൽ വേൎതിരിപ്പാനും സഹായിച്ചു. ഇതിനാൽ ചിലർ ഞെട്ടി എന്തു വിശ്വസിക്കേണ്ടു എന്നു അറിഞ്ഞില്ല. മറ്റുള്ളവരോ യേശുവിനെയും അവന്റെ വിശുദ്ധ ഉപ ദേശത്തെയും വെറുത്തതുകൊണ്ടു ഇത്രവലിയൊരു സമൎത്ഥൻ തങ്ങളുടെ അവിശ്വാസത്തിനു പിന്തുണയായി നില്ക്കുന്നതു നിമിത്തം അത്യന്തം സന്തോഷിച്ചു. ഗുണ്ടൎത്ത്പണ്ഡിതരുടെ സഹപാഠിയായ ഒരു വിദ്യാൎത്ഥി “ഞാൻ സാധാരണയായി മതസംബന്ധമായ പുസ്തകങ്ങൾ വാങ്ങു ന്നില്ലെങ്കിലും ഇതിനെ വാങ്ങാതിരിക്കയില്ല. കാരണം അതു സത്യമായിരി ക്കേണം എന്നു വിശ്വസിപ്പാൻ എനിക്കു മനസ്സുണ്ട്” എന്നു പറഞ്ഞു പോൽ. സതൃവിശ്വാസികളോ അത്യന്തം ക്ലേശിച്ചെങ്കിലും തങ്ങളിൽ ജീവിക്കുന്ന കൎത്താവിനെ ഓൎത്തു ഒട്ടും പേടിച്ചില്ല. അവരിൽ ഒരുവരായ ഗുണ്ടൎത്ത്പണ്ഡിതരും ഇതിനാൽ അശേഷംപോലും കുലുങ്ങിപ്പോയില്ല. സത്യവിശ്വാസിയുടെ ഉണ്മയായ ജീവനെക്കൊണ്ടു സ്ത്രൗസ്സ്പണ്ഡിതൎക്കു ലേശം പോലും ബോധമില്ല എന്നു ഗുണ്ടൎത്ത്പണ്ഡിതർ നന്നായി അറി ഞ്ഞു. ഈ പുസ്തകം നിമിത്തം വളരേ ചിന്തിച്ചുതുമില്ല. എന്നാലും വിശ്വാസവും ജീവനും ഇല്ലാത്തവരെ അതു ഒരു സമയം വശീകരിപ്പാൻ മതി എന്നു ഓൎത്തിട്ടു മറ്റുള്ളവരോടൊന്നിച്ച് ദൈവം ഈ ദുരുപദേശ ത്തെ തട്ടിപ്പറവാൻ തക്കവണ്ണം വല്ലതും പ്രവൃത്തിക്കേണം എന്നു പ്രാ ൎത്ഥിച്ചു. ഈ പ്രാത്ഥനെക്കു ഒരു ഉത്തരവും ഉണ്ടായി.൧൮൩൫-ാം

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/15&oldid=171682" എന്ന താളിൽനിന്ന് ശേഖരിച്ചത്