ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

പാൎത്തുകൊണ്ടിരിക്കേ അഞ്ചരക്കണ്ടിയിലേ കാൎയ്യം ക്രമപ്പെടുത്താം എന്നു വിചാരിച്ചു. സായ്പ് കേരളത്തിലെത്തി കാൎയ്യാദികൾ എല്ലാം അന്വേഷിച്ചറിഞ്ഞു വീണ്ടും മംഗലാപുരത്തേക്കു മടങ്ങിച്ചെ഼ന്നു വിവരമൊക്കയും അറിയിച്ചു. ഹേബിക്ക് സായ്പ് ദാൎവ്വാറിൽനിന്നു മടങ്ങി എത്തി. അനന്തരം മാച്ച്മാസം ൩൧-ാം നു ബാസൽമിശ്ശന്റെ ആദൃഫലമാകുന്ന ആറു ആളുകൾക്കു സ്നാനം കൊടുത്തു. അന്നു എല്ലാവരും ഒന്നിച്ചു സന്തോഷിച്ചശേഷം എപ്രിൽ മാസാരംഭത്തിൽ ഗുണ്ടർത്ത്പണ്ഡിതർ ഭാൎയ്യാസമേതം കേരളദേശത്തിലേക്കു പുറപ്പെട്ടു. ഇപ്രകാരമാകുന്നു ഈ നാട്ടിൽ മിശ്ശൻവേല സാക്ഷാൽ ആരംഭിപ്പാൻ ഇടയായതു. ഇതിനെ ആരംഭിച്ച ഗുണ്ടർത്ത് പണ്ഡിതരത്രേ; പിഞ്ചെന്ന ൨൦ സംവത്സരങ്ങൾക്കകം കേരളത്തിൽ മിശ്ശൻപ്രവൃത്തിക്കു അടിസ്ഥാനം ഇട്ടതു എന്നു പറയേണ്ടതു. പ്രധാനകാര്യങ്ങളിൽ അന്നും ഇന്നും നേതാവായി ശോഭിക്കുന്നതും അദ്ദേഹമത്രേ. തലശ്ശേരിയിൽ ഇറങ്ങിയ ഉടനേ സായ്പിൻറെ ആദ്യജാതൻ ജനിച്ചു (ഈ ഹെർമ്മൻ ഇപ്പോൾ അമേരിക്കദേശത്തിൽ ഉപദേഷ്ടാവും മൂത്തച്ഛനുമായി ജീവനോടിരിക്കുന്നു.) അവന്റെ പിറവി വളരേ കഷ്ടപ്പാടുകളോടു കൂടേ ആയിരുന്നു. എന്നാൽ അധികം വലിയ കഷ്ടപ്രയാസങ്ങൾ മലബാർ മിശ്ശൻപ്രവൃത്തിയുടെ ആദ്യഫലങ്ങളും സായ്പിൻ്റെ ആത്മികക്കുട്ടികളും ആയ ഓരോ മക്കൾ ജനിച്ചുവരുന്നതിൽ അനുഭവിക്കേണ്ടിവന്നു. സായ്പ് ഭാഷയിൽ കഴിച്ച അദ്ധ്വാനം എല്ലാററിലും വിഷമം കുറഞ്ഞതു എന്നു പറയാം. അവർ രചിച്ച വൃാകരണം, വലിയ നിഘണ്ഡു, അനേകസ്ക്കൂൾപുസ്തകങ്ങൾ, ഓരോ ചെറുപുസ്തകങ്ങൾ, ചോദ്യോത്തരം, ഗീതപുസ്തകം, തിരുവെഴുത്തുകളുടെ ഭാഷാന്തരം ഇതൃാദി കൃതികൾ സംശയംകൂടാതെ അതിശയമാർന്ന പ്രവൃത്തികൾ ആകുന്നു. ഈ പുസ്തകങ്ങൾ സൂക്ഷ്മത്തോടേ വായിക്കുന്തോറും പാരായണക്കാർ സായ്പിൻ്റെ പ്രാപ്തിനിമിത്തവും ഓരോ ചെറിയ കാര്യത്തിൽ കാണിച്ച സൂക്ഷ്മത നിമിത്തവും അത്ഭുതപ്പെടാതിരിക്കയില്ല. പ്രസംഗവും ദൈവാരാധനയും വേദപാരായണവും നടന്നുകൊണ്ടിരിക്കേ ഗുണ്ടർത്ത് പണ്ഡിതർ ഭാഷാസംബന്ധമായി ചെയ്ത അദ്ധ്വാനസഹായങ്ങളെക്കൊണ്ടു നമ്മുടെ ഇടയിൽ ഇന്നോളം വ്യാപരിക്കുന്നു എന്നു പറവാൻ ധൈൎയ്യമുണ്ടു. എന്നാൽ ഈ പ്രവൃത്തി സായ്പ്പിന് വെറും വിനോദവും ഉല്ലാസവും മാത്രമായിരുന്നു. വൃദ്ധനായിത്തീർന്ന ശേഷം സായ്പ് ഒരിക്കൽ “സ്വർഗ്ഗത്തിൽവെച്ചു ഓരോ പുതിയ ഭാഷ പഠിപ്പാൻ എനിക്കു അവസരം കിട്ടിയാൽ എന്തൊരു സന്തോഷമായിരിക്കും” എന്നു പറഞ്ഞു പോൽ. പുറജാതികളോടു പ്രസംഗിപ്പാനും സായ്പ് വളരേ താത്പര്യം കാണിച്ചു. പ്രസംഗിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/24&oldid=214175" എന്ന താളിൽനിന്ന് ശേഖരിച്ചത്