ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിധം അപൂർവ്വവും രസകരവുമായിരുന്നു. ക്രിസ്തീയമാറ്റത്തിന്റെ ഉപദേശം സ്ഥലവും സമയവും വിചാരിയാതെ നിത്യം ഒരേ രീതിയിൽ ആവർത്തിച്ചു പറഞ്ഞതു സായ്പ്പിന്നു വഴക്കമല്ല.കേൾക്കുന്നവരുടെ താരതമ്യത്തിന്നൊത്തവണ്ണം അവർ നിത്യം നിറവിൽനിണു കോരി ഉണർച്ചയോടും ശ്രദ്ധയോടും വിവേകത്തോടും കൂടേ സുവിശേഷം ആളുകൾക്ക് ഹൃദയംഗമമാക്കുവാൻ ശ്രമിച്ചു. എന്നിട്ടും ഈ കാര്യത്തിൽ ചിലപ്പോൾ ശങ്കയും മന്ദതയും ഉണ്ടായിട്ടുണ്ടെന്നു തന്നെകൊണ്ടു സങ്കടം പറഞ്ഞിട്ടുമുണ്ടു. 1868-ആം വർഷത്തിൽ ഹേബിക് സായ്പിൻറെ ശവസംസ്കാര സമയം സായ്പ് ഈരിയോൻ, മില്ലർ എന്ന ബോധകരോടൊന്നിച്ചു ശവക്കുഴിയുടെ മുമ്പിൽ നില്ക്കുമ്പോൾ ഹേബിക്ക് അലറുന്ന സിംഹം ഇരയെ അന്വേഷിക്കുന്നതിനെപോലേ ആത്മാക്കളെ ആകർഷിച്ചു. ഇർവനോട് എന്നെയും മറ്റുള്ളവരെയും ഒപ്പിച്ചുനോക്കുമ്പോൾ ഞങ്ങും മൌനനായ്ക്കൾ അത്രേ" എന്നു ഏറ്റുപറഞ്ഞു. സംസ്കൃതം ഹിന്ദുമതം ഇതൃാദി എത്ര പഠിച്ചാലും ആത്മാക്കളെ നേടുവാനുള്ള വാഞ്ചയും പ്രാപ്തിയും വർദ്ധിക്കയില്ല എന്നതും കൂടേ സായ്പിൻറെ അനുഭവമായിരുന്നു. എന്നാൽ ഏറ്റവും വലിയ പ്രയാസം സായ്പ് രാപ്പകൽ ഉൽകൃഷ്ടസ്ഥിതിയിലേക്കു എത്തിപ്പാൻ ശ്രമിച്ച പല ആളുകളുടെ കള്ളസ്വഭാവവും ജഡികഭാവവും സ്ഥിരമില്ലായ്മയുമായിരുന്നു. ഒരിക്കൽ ഒരു കത്തിൽ "ഞാൻ സ്നാനപ്പെടുത്തിയ ക്രിസ്ത്യാനികളൊക്കയും പതിർ എന്ന പോലേ പാറിപ്പോയി. പലപ്പോഴും എല്ലാം ഇളകുന്നു എന്നും എല്ലാം പഴുതിലായിപ്പോയി എന്നും തോന്നുന്നു. അഞ്ചരക്കണ്ടിയിലേ ക്രിസ്ത്യാനികൾ മൂന്നു മാസത്തോളം എന്നോടും സുവിശേഷത്തിന്റെ ശാസനയോടും മത്സരിച്ചുനിന്നു" എന്നു വ്യസനത്തോടെ എഴുതി. എന്നിട്ടും സന്തോഷത്തിനു കുറവു ഉണ്ടായിട്ടില്ല താനും. ൧൮൪൪-ാം വഷത്തിലെഴുതിയ ഒരു കത്തിൽ "ചില മാസങ്ങൾക്കു മുമ്പേ മാത്രം ക്രിസ്തുവിനെ കുറിച്ചുള്ള വചനം കേട്ട പൌൽചന്ദ്രൻ ഇപ്പോൾ സകല ക്രിസ്ത്യാനികളിൽവെച്ചു ശ്രേഷ്ടനായ് വിളങ്ങുന്നു, അദ്ദേഹം എനിക്കു നിത്യം ഒരു പുതിയ കാഴ്ച എന്നപോലേ ഇരിക്കുന്നു. അവൻ കേൾക്കുന്നതു ഒക്കയും അവനിൽ വേരൂന്നുന്നു എന്നു മാത്രമല്ല, ആത്മിക ആഹാരം അവനിൽ ദഹിക്കയും എത്രയും ശ്രദ്ധയോടേ അതിനെ മേൽക്കുമേൽ അംഗീകരിക്കയും ചെയ്യുന്നു; (ദൈവവചനം എന്ന) നല്ല വിത്തു വിതെപ്പാൻ പോലും തുടങ്ങിയിരിക്കുന്നു. പ്രിയ ഭാര്യയോടും രണ്ടു നല്ല മക്കളോടും ഒന്നിച്ചു അവൻ ഏകാന്തത്തിൽ യേശുക്രിസ്തുവിന്റെ നുകത്തെ ചുമക്കുന്നു. മുമ്പേ ഒരിക്കലും കേൾക്കാത്ത വേദവാക്കുകളെ ഈ പൗൽ ദൈവാത്മാവിൻ ശക്തിയാൽ വ്യാഖ്യാനിക്കുന്നതു കേട്ടപ്പോൾ എന്റെ

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/25&oldid=212889" എന്ന താളിൽനിന്ന് ശേഖരിച്ചത്