ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യേശുഗീതങ്ങൾ പാടിയാൽ എനിക്കു അധികം സന്തോഷമുണ്ടാകുമായിരുന്നു. അതോ ഗീതങ്ങളുടെ ഭംഗിനിമിത്തമല്ല അതിനെ ഗായനം ചെയ്താൻ ആവശ്യപ്പെടുന്ന ഭാവം നിമിത്തം അത്രേ” എന്നെഴുതിയിരുന്നു. ആ കൊല്ലത്തിൽ തന്നേ അമ്മ ശരീരസുഖക്കേടു കൂട്ടാക്കാതെ മകനെ കാണ്മാൻ ചെന്നു. സ്നേഹക്കെട്ടിനെയും യേശുവിനോടുള്ള സംബന്ധത്തെയും ഉറപ്പിക്കുന്നതു മാത്രമായിരുന്നു ഈ സന്ദൎശനത്തിന്റെ ഉദ്ദേശമായിരുന്നതു. എന്നാൽ ഊക്കേറിയ ബന്ധനങ്ങളെക്കൊണ്ടു ദൈവത്തിൽനിന്നും ദൈവവിശ്വാസത്തിൽ നിന്നും മേല്ക്കുമേൽ തെറ്റി ഉഴന്നുനടന്ന ഈ ബാല്യക്കാരനെ ദൈവം താന്തനേ പിടിച്ചു സ്വാധീനമാക്കേണ്ടിവന്നു.

൧൮൩൦-ാം കൊല്ലത്തിൽ ഒരു ചങ്ങാതിയുടെ സൂക്ഷ്മക്കേടുകൊണ്ടു ഹെൎമ്മൻ ഗുണ്ടൎത്ത് ആസന്നമൃത്യുവായിത്തീരുവാൻ ഇടയുണ്ടായിരുന്നു. ആ സ്നേഹിതന്റെ കത്തി ഹെൎമ്മന്റെ നെഞ്ചോടു എത്രയും അടുത്തൊരുസ്ഥലത്തു തറച്ചു. കൂടക്കൂടേ കൎത്താവിന്റെ വിളികേട്ട ആ ബാല്യക്കാരൻ അന്നു ഞെട്ടിയുണൎന്നു സതൃക്രിസ്ത്യാനികളോടു സഹവാസം ചെയ്തുകൊണ്ടു കൎത്താവിനെ അന്വേഷിപ്പാൻ തുടങ്ങി. എന്നാൽ ആ വൎഷത്തിൽ തന്നേ ഫ്രാഞ്ചു ദേശത്തിൽ ഒരു മത്സരം ഉത്ഭവിച്ചതിനാലുളവായ അമളിയാൽ ഹെൎമ്മനും ഭൂമിച്ചു. അതുകൊണ്ടു സ്വാതന്ത്രസക്തി ശേഷമുള്ള എല്ലാ വിചാരങ്ങളെയും വീണ്ടും വിഴുങ്ങിക്കളഞ്ഞു. “അന്നു നവഗൎമ്മാന്യ, പോലർ എന്ന ജാതിക്കാരോടു ചെയ്യും സന്ധി മുതലായ കിനാവുകളേക്കൊണ്ടു എരിവേറിയ ഭാഷയിൽ ഓരോലേഖനങ്ങളെ രചിച്ചു വൎത്തമാനക്കടലാസ്സുകളിൽ പ്രസിദ്ധമാകിപോൽ. പ്രപഞ്ചസക്തി അന്നുമനസ്സിനെ മേല്ക്കുമേൽ മയക്കി ശക്തിയോടേ ആകഷിക്കുമളവിൽ അത്യന്തം വലുതായൊരു നൂതന ആപത്തു ഉദിച്ചുവന്നു. അതോ: ഇന്നോളം നാസ്തികശ്രേഷ്ഠനായ്‌വിളങ്ങുന്ന ദാവീദ് സ്ത്രൗസ്സ് പണ്ഡിതർ (Dr. Strauss) ഗുണ്ടൎത്ത്‌സായ്പ് പഠിച്ചിരുന്ന വിദ്യാലയത്തിന്റെ ഗുരുനാഥനായ്ത്തീൎന്നതു തന്നേ. അദ്ദേഹത്തിന്റെ ആശ്ചൎയ്യമാൎന്ന പ്രാപ്തിയും ലാവണ്യാചാരവും ആ കുഞ്ഞിബാല്യക്കാരെ എല്ലാവരെയും അത്യന്തം ആകൎഷിച്ചു. അടിസ്ഥാനമില്ലാത്ത ഈ കുട്ടികളെ വിശ്വാസത്തിൽനിന്നു തെറ്റിപ്പാൻ വിഷമമായിരുന്നില്ല. ഇവ്വണ്ണം ഹെൎമ്മൻ ഗുണ്ടൎത്തും കണിയിൽ കുടുങ്ങി അമ്മയച്ഛന്മാരും ആദ്യഗുരുജനങ്ങളും ഉപദേശിച്ചും ജീവിച്ചു പോന്നിരുന്ന വിശ്വാസത്തെ ഉന്മൂലനം ചെയ്യുന്നതു ഉത്തമജ്ഞാനമായി വിചാരിപ്പാൻ തുടങ്ങി. ദൈവത്തോടു മാത്രമല്ല, അമ്മയച്ഛന്മാരോടുമുള്ള ചേൎച്ചെക്കും അന്നു ഭംഗംവന്നു എന്നു അമ്മ അറിഞ്ഞു അതിദുഃഖത്തോടേ “അയ്യോ ഹെൎമ്മൻ തന്റേടക്കാരനും അലംബുദ്ധിയുള്ളവനും ആയിത്തീൎന്നുവല്ലോ! അമ്മ ഭയത്തോടേ കഴിക്കുന്ന അപേക്ഷകൊണ്ടും ഇളകി

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/9&oldid=147000" എന്ന താളിൽനിന്ന് ശേഖരിച്ചത്