ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്കൃതത്തിലുള്ള അനവധി ഒറ്റശ്ലോകങ്ങളും മറ്റും സംഭരിച്ചുവെച്ചിട്ടുള്ളതിനെ തൽക്കാലം ഇതിൽ ചേർത്തിട്ടില്ലെങ്കിലും എന്റെ പ്രിയമേറിയ മാതുലൻ മങ്കുട കോവിലകത്തു 1076-ൽ തീപ്പെട്ടുപോയ വിദ്വാൻ കുട്ടിത്തമ്പുരാൻ അവർകളാൽ രചിക്കപ്പെട്ടതും ഇയ്യിടെ ഗ്രന്ഥങ്ങൾ പരിശോധിച്ച കൂട്ടത്തിൽ കണ്ടു കിട്ടിയതും ആയ "ആപദുദ്ധാരണൈകവിംശതി" എന്ന പദ്യങ്ങൾ മാത്രം ഇതിന്റെ അവസാനത്തിൽ ചേർത്തിരിക്കുന്നു. ശേഷമുള്ള ശ്ലോകങ്ങളും മറ്റും തിരുമാന്ധംകുന്നിനെ പറ്റി അറിവുള്ളേടത്തോളം കഥകളും പലരാലും ഉണ്ടാക്കപ്പെട്ട അനവധി കവിതകളും കൂടി വേറെ ഒരു പുസ്തകമായൊ ഇതിന്നു രണ്ടാം പതിപ്പ് വേണ്ടിവന്നാൽ അതിലൊ ചേർത്തു അച്ചടിപ്പിക്കാമെന്നു വെച്ച് അതുകളെ തൽക്കാലം നിർത്തിവെക്കുന്നു.

മാന്യവായനക്കാർക്ക് തിരുമാന്ധാംകുന്നിന്റെ സ്ഥലപുരാണമൊ വൈശിഷ്യമൊ കഥകളൊ മറ്റൊ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളൊ വനദനശ്ലോകങ്ങൾ പാട്ടുകൾ മുതലായ കവിതകളൊ സമ്പാദിച്ച് എനിക്കു അയച്ചുതരുവാൻ സധിക്കുന്നതായാൽ അവകളെ പ്രസിദ്ധപ്പെടുത്തു‌വാൻ ഞാൻ ഒരുക്കമുള്ളതും അതുകൊണ്ടു നിങ്ങൾ ഭഗവതിയുടെ കാരുണ്യത്തിന്നും പൊതുജങ്ങൾക്കും അറിവാക്കിയ കൃതജ്ഞതക്കും ഇടയായി തീരുന്നതുമാകായാൽ അതിന്നു എന്റെ പ്രത്യേക അപേക്ഷയുണ്ട്. മിസ്റ്റർ ചാത്തർ നായർക്കു ഞാനും എന്നുവേണ്ട വള്ളൂവനാട്ടുകാർ അടച്ചും കേരളീയരായ മിക്ക ഹിന്തുക്കളും വളരെ കടപ്പെട്ടി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/16&oldid=171748" എന്ന താളിൽനിന്ന് ശേഖരിച്ചത്