ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-7- 19 മാന്ധാതാവതിനിഷ്ഠയോടുമനിശാ

                 സ്വാന്തേഭവാന്റേപദം
       ചിന്തിച്ചെത്രദിനംനിതാന്തകഠിനം
                വന്താപമേൽക്കുന്നുഹാ
       എന്താനീവരമേകിടാത്തതവനാ
                യേന്തുന്നുദുർഭാഷണം
       "എന്തിന്നന്തകവൈരിസേവയിനിമേ-
                 ലന്തംവരാനോ" യിതി.
20     ഇരക്കുന്നവർക്കൊട്ടുമേകാത്തവന്നും
        ഇരപ്പന്നുമെന്താണുഭോഭേദമുണ്ടോ.
        കരംഭാനുനൽകീട്ടതല്ലേഗ്രഹങ്ങൾ
        വരന്മാരതായിബ്ദവിക്കുന്നുലോകേ.

21 എല്ലാമാര്യഗിരീശൻ

        ചൊല്ലിക്കേട്ടുപറഞ്ഞുവിബുധരോടു
        അല്ലലുപോക്കിമുനിക്കായ്
        നല്ലവരംഞാൻകൊടുക്കുവൻപോവിൻ.

22 അന്നസ്സാന്ത-നവാക്കുകേട്ടുതിരിയേ-

         പ്പോയീസ്സുരൗഘംതദാ
        വന്നാനാജമദഗ്നിസൂനുവളരും
                 ദു:ഖത്തൊടും കൂപ്പിനാൻ
        കുന്നിൻപുത്രി!മണാള!മന്മഥരിപോ!
        കൈലാസവാസാ!സുരാ
        നന്ദാന്ദാബ്ധേ!ഭവനാശനേതിപലതും
                സ്തോത്രങ്ങൾചെയ്തീടിനാൻ
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/24&oldid=171757" എന്ന താളിൽനിന്ന് ശേഖരിച്ചത്