ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

---18--

72 ഇതിഗുരുവചനംകേട്ടൊത്തുകൂടികിരണത്തി- ന്നതികുതുകമൊടുംകൈപൊക്കിഹാഹേതിയാർത്താർ കുതഗമനമിദാനിംസദ്യയെങ്ങാണുഭോഭോ ഇതിപലമുനിവേഷംകണ്ടുചോദിച്ചുകാളീ.

73. അരികരണമതേല്പാൻവൃദ്ധമർത്ത്യൻ നിഷിദ്ധം കറികൾപലതുവെപ്പാൻപീഡയെങ്ങാനിപീഡം മറയവർമുനിവർഗ്ഗംപോരിനേറ്റാലബദ്ധം അറിയുകജയമുണ്ടാമെന്നതിനെന്തുബന്ധം.

74. പലതുമിതിവചിക്കുംഭൂതസൈന്യത്തോടേറ്റാർ മലമുകളിൽനിരന്നാമാമുനീസൈന്യമപ്പോൾ കലകലനിനദത്താൽവിശറീയാട്ടിനിന്നാർ മലയുടെയടിയിങ്കന്നസ്ത്രവർഷംവരുമ്പോൾ.

75. എടൊഎടൊകുശപാണീദണ്ഡുപോയെല്ലെയെന്റെ മടവയറസഖേമാംവിശറികീറിയെല്ലോ കുടമുഴുവനെകീറികഷ്ടമെന്നന്യനോതി കിടുകിടെവിറയോടുംഭക്തർനിൽക്കുന്നകണ്ടു.

76. കനകനിറമൊടൊത്തുംമൂത്തുനന്നായ്പഴുത്തും ഘനമൊടതുരുണ്ടങ്ങമ്പിനോടൊത്തവിത്തും അനവധിനിറയുന്നനല്ലൊരാട്ടങ്ങൾകണ്ടാർ വനഭുവിശിവലിംഗസൃഷ്ടിചെയ്തുള്ളതപ്പോൾ.

77 അവകളെയതിവേഗാലോടിയോടിപ്പറിച്ച- ങ്ങവരതിജവമോടും പിന്നെയുംയുദ്ധമേറ്റാർ കവണചിലർചമച്ചാർപൂണുനൂൽകൊണ്ടുകയ്യാൽ ചിലരവരതിമോദാലേറുകൂട്ടീമിടുക്കിൽ.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/35&oldid=171769" എന്ന താളിൽനിന്ന് ശേഖരിച്ചത്