ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-3-


ഉണ്ടാക്കിത്തന്നതിനെ ഞാൻ വിലവെക്കഞ്ഞിട്ടോ എന്റെ പ്രിയമേറിയ ‘അമ്മയുടെ വൈശിഷ്ട്യത്തെ’ പ്രദിപാദിക്കുന്ന ഈ ഉത്തമപുരാണഗ്രന്ഥത്തിന്നു ഒരു അവതാരിക എഴുതുവാൻ എനിക്ക് മനസ്സിന്ന് അണുമാത്രം മടുപ്പുണ്ടായിട്ടോ അല്ല ഞാൻ, വിചാരമുണ്ടായിരുന്നില്ലെന്നു പറഞ്ഞത്. ഒരു ബാലനായതുകൊണ്ടും ഒരു പുസ്തകത്തിലെ മുഖവുര എഴുതുവാൻ വേണ്ട അനവധി യോഗ്യതകളിൽ ഏതിന്റെ എങ്കിലും ഒന്നിന്റെ ഒരു അറിവും കൂടി ഇല്ലാത്തതുകൊന്റും ഇങ്ങനെ ഒരാൾ എഴുതിയ മുഖവുരകൊണ്ട് മഹാത്മ്യമരിയ ഒരു പുസ്തകത്തിന്ന് വല്ല ഉടവും തട്ടുമോ എന്ന ശങ്കകൊന്റും മാത്രമാണ്‌ ഗ്രന്ഥകർത്താവ് പറഞ്ഞ ഉടനെ ഞാൻ തുനിയാഞ്ഞത്. പക്ഷെ അദ്ദേഹം വീണ്ടും എന്നെ ഉത്സാഹിപ്പിക്കുന്നതുകൊണ്ടും യോഗ്യതകൾ ഒന്നും ഇല്ലെങ്കിലും ഈ പുസ്തകത്തിന്റെയും ഗ്രന്ഥകർത്താവിന്റെയും നേരെയു ഒരു വാൽസല്യം കൊന്റ് യോഗ്യത എന്നേപ്പോലെ വേറെ ആർക്കും ഇല്ലെന്ന് എനിക്ക് ഒരു അഭിമാനം ഉതുകൊന്റും ഇതിന്നു കച്ചകെട്ടിയതിൽ എന്റെ പ്രിയമേറിയ വായനക്കാർ മാപ്പുതരുമെന്നു വിശ്വസിക്കുന്നു.

മുഖവുര എഴുതേണ്ടത് എന്താണെന്ന് എനിക്ക് നിശ്ചയമില്ലെന്നു പറഞ്ഞുവല്ലോ. കവിതയെപ്പറ്റി പറകയാണെങ്കിൽ അതിന്ന് എനിക്ക് അധികാരമില്ല. ഉണ്ടെങ്കിൽ തന്നെ വയ്യതാനും. പുസ്തകത്തിന്റെ ഉപയോഗത്തെപറ്റി പറകയാണെങ്കിൽ ഇതിന്റെ ആവസ്യം അറിയാത്തവർ ആരും ഉണ്ടാവില്ല. അതുകൊണ്ടു ആകപ്പാടെ ആലോചിച്ചതിൽ എന്റെ മുഖവുരയും കൂടി മാന്ധാതൃശൈലേശ്വരിയുടെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/5&oldid=171785" എന്ന താളിൽനിന്ന് ശേഖരിച്ചത്