ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

85

ഈരേഴു ലോകത്തിന്നാധാരമായ് മേവും മാരാരി വല്ലഭേ കാർത്ത്യായനീ*പാരമായുള്ളോരഴലകറ്റീടേണം നാരായണീ ശിവ ശക്തിപ്രിയെ*വാരിജാലോചനേ പാർവ്വതീ ഭൈരവീ കാരുണ്യവാരിധേ മാഹേശ്വരീ*കാരുണ്യശീലേ തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതി പാലയമാം*ഉൾക്കരുത്തേറും മഹിഷാസുരനേയും ഊക്കേറും ദാരിക വീരനേയും* ശക്തി പൊരുത്തൊരു രക്തബീജനേയും ശക്തരാം സുംഭനിസുംഭരേയും* അർക്കാത്മജാലയം തന്നിലാക്കീട്ടതി സൗഖ്യം ജഗത്രയെ ചേർത്ത മായേ* മുക്തിദെദേവി തിരുമാന്ധാംകുന്നെഴുമമ്മെ ഭഗവതി പാലയ മാം* ഊരെന്നും നമ്മുടെ വീടെന്നുമെന്നുടെ ദാരാർത്ഥപുത്രാദി എന്നീവണ്ണം* പ്രാരാബ്ധദുഃഖനിവൃത്തി വരുത്തുവാനാരിത്രിലോകത്തിൽ നീയല്ലാതെ* സങ്കടവങ്കടൽതങ്കരയേറുവാൻ നിങ്കാരുണ്യമെങ്കലേറീടേണം* പങ്കമകലും തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതീ! പാലയ മാം* എണ്ണമറ്റുള്ള ദുരിതനിധികളാം ചണ്ഡമുണ്ഡാസുരന്മാരെ വേഗാൽ*ദണ്ഡായുധാലയെ ചേർത്തുടനിദ്രനു ദണ്ഡമകറ്റിയ ലോകനാഥേ! * കണ്ണിനാനന്ദം നിൻ രൂപാമൃതം ചിത്തെ ദണ്ഡമകന്നു വസിച്ചിടേണം* അർണോജനേത്രെ തിരുമാന്ധാം കുന്നെഴുമമ്മേ ഭഗവതി! പാലയ മാം* ഐഹികമായുള്ള സൗഖ്യം നിനച്ചതി സാഹസം ചെയ്യുന്നിതത്രയല്ല* മോഹാദിഷൾഭാവമാകും തപസ്സുകൊണ്ടാഹന്ത മാനസം മൂടീടുന്നു* ത്വൽ കാരുണ്യമകുമർക്കപ്രകാശം കൊണ്ടുൾക്കാമ്പിലുള്ള തിമിരങ്ങളെ* ഒക്കവേ നീക്കി തിരുമാന്ധാംകുന്നെഴുമമ്മേ ഭഗവതീ പലയ മാം* ഒച്ച പെരുത്തെഴുമമ്മേഗിരി കന്ന്യേ ത്വൽ ചരിതാമൃതമെല്ലാ നാളും*

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/52&oldid=171788" എന്ന താളിൽനിന്ന് ശേഖരിച്ചത്