ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സങ്ങൾക്കനുസരിച്ചു കവിതാഭംഗിയ്ക്കും ഏറ്റക്കുറവുകൾ വരുന്നതാണ്. മേല്ക്കാണിച്ച വരികളിലെ സുകുമാരവും സുന്ദരവുമായ ആശയങ്ങൾ കവിയുടെ കമനീയമായ കരശില്പരീതിയിൽ കൂടി പുറത്തു വരുമ്പോളുണ്ടാകുന്ന അകൃത്രിമ സൌന്ദര്യം ഈയുള്ളവന്റെ ശുഷ്ക തൂലിക വർണ്ണിയ്ക്കുന്നതെങ്ങിനെ?

ഏതു രസം വർണിയ്ക്കുന്നതിനും മഹാകവിയ്ക്കുള്ള പാടവം അന്യാദൃശം തന്നെയാണ് അദ്ദേഹം വായനക്കാരെ ആകർഷിച്ച് തന്റെ കൂടെക്കൊണ്ടുപോയി വർണ്യ വസ്തുവിന്റെ സ്വരൂപത്തെ സചേതനമായി സന്ദർശിപ്പിയ്ക്കുന്നു. വിദ്യാഭ്യാസം കഴിഞ്ഞു സ്വഭവനതിലേക്ക് തിരിച്ചു പോകുന്ന 'കച' നോടു് തന്റെ ഭർത്താവായിരിപ്പാനപേക്ഷിയ്ക്കയും അദ്ദേഹം അതുപേക്ഷിയ്ക്കയും ചെയ്തപ്പോൾ നൈരാശ്യ നിഹതയായി മട്ടും മതിയും മറന്നു അദ്ദേഹത്തെ ശപിപ്പാനൊരുങ്ങുന്ന "ദേവയാനി" യുടെ രൂപം മഹാകവി എത്ര തന്മയത്വത്തോടുകൂടി വരച്ചിരിയ്ക്കുന്നുവെന്നു നോക്കുക :-

"പണ്ഡിതനായ കചൻ ഖണ്ഡിച്ച് പറഞ്ഞപ്പോൾ
കുണ്ഡത്തിലാജ്യം വീണ കണക്കെ ദേവയാനി
കണ്ണുനീർ കൊണ്ട് നനച്ചംഗവും വിയർത്തവൾ
കണ്ണുകൾ ചുവപ്പിച്ചു ദേഹവും വിറപ്പിച്ചു
ചണ്ഡദീധിതിയുടെ മണ്ഡലം പൊങ്ങും പോലെ
ചണ്ഡിക മഹിഷനെക്കണ്ടതും നേരം പോലെ
"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/104&oldid=171806" എന്ന താളിൽനിന്ന് ശേഖരിച്ചത്