ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
തുഞ്ചത്തെഴുത്തച്ഛൻ

ഒന്നാം അദ്ധ്യായം

ജീവചരിത്രസംഗ്രഹം

അനാദികാലംമുതൽക്കുതന്നെ നമ്മുടെ മാതൃഭൂമിയായ ഭാരതഭൂമി നാനാമുഖമായ ജ്ഞാനവിജ്ഞാനാദികളിൽ അത്ഭുതകരമാംവണ്ണം അഭിവൃദ്ധി പ്രാപിച്ചുവന്നുവെന്നതു നിഷ്പക്ഷപാതികളായ ചരിത്രകാരന്മാരെല്ലാം ഐകകണ്ഠ്യേന സമ്മതിക്കുന്ന ഒരു വാസ്തവമാണു്. ഇന്നു പരിഷ്കൃതകോടിയിൽ ഗണിച്ചുവരുന്ന യൂറോപ്യൻരാജ്യങ്ങൾ അജ്ഞാനതമസ്സിൽ ആണ്ടു് അപരിഷ്കൃതരീതിയിൽ കഴിഞ്ഞിരുന്ന കാലത്തുതന്നെ ഇന്ത്യാരാജ്യം മന്ദ്രമധുരമായ അതിന്റെ വിജ്ഞാനകാഹളസ്വനം ഉച്ചൈസ്തരം മുഴക്കിക്കൊണ്ടിരുന്നെവെന്നുള്ളതും സർവ്വവിദിതമായ ഒരു സംഗതിയാണു്. ഇഹലോകസൗഖ്യങ്ങളെ തൃണവൽഗണിച്ചു ജലഫലാശനന്മാരായി അരണ്യാശ്രമങ്ങളിൽ ആദ്ധ്യാത്മികചിന്ത ചെയ്തുകൊണ്ടിരുന്ന ദിവ്യർഷികളുടെ പർണ്ണശാലകൾ ഒരുവക; ഇന്ദ്രപദവിയേകൂടി വിഗണിയ്ക്കത്തക്ക പ്രതാപംപ

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/11&oldid=171812" എന്ന താളിൽനിന്ന് ശേഖരിച്ചത്