ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലാകാശവീഥിയിലെ ചാരിത്രസൌവർണ്ണരേഖളെല്ലാം തേഞ്ഞുമാഞ്ഞു പോവുകതന്നെചെയ്തു!

ഇന്ത്യക്കാർ ചരിത്രം എഴുന്നതിൽ വിമുഖന്മാരായിരുന്നുവെന്നു വിദേശീയരുടെ ഇടയിൽ പരക്കെ ഒരാക്ഷേപമുണ്ട്; ഇതിൽ ഒട്ടേറെ പരമാർത്ഥവുമുണ്ട്. "ഭാരതീയരുടെ അമൂല്യജ്ഞാനനിക്ഷേപങ്ങളായ ഉപനിഷദാദിമതഗ്രന്ഥങ്ങളും മഹത്തരങ്ങളായ പുരാണേതിഹാസങ്ങളും പ്രാചീനഭാരതത്തിന്റെ മനോഹര ചരിത്രങ്ങളല്ലെ? ചരിത്രമെന്നത് ഒരു രാജ്യക്കാരുടെ സംസ്കാരപരിഷ്കാരങ്ങളെ ദൃഷ്ടാന്തരൂപേണ ഉദാഹരിച്ചു കാണിക്കുന്നതാണല്ലൊ. ഒരാൾ ജനിച്ചതും മരിച്ചതുമായ തിയ്യതികളും മറ്റു സംഗതികളും കുറിച്ചുവെയ്ക്കുന്നതാണൊ ചരിത്രം?" എന്നൊക്കെയാണ് ഇതിൽ പ്രതികൂലാഭിപ്രായമുള്ളവർ ചോദിക്കുന്നത്. അതു ശരിതന്നെ: ഉപനിഷദാദിമതഗ്രന്ഥങ്ങളും, ഇതിഹാസ പുരാണാദികളും നമ്മുടെ പ്രാചീനകാലത്തെ സംസ്കാരപരിഷ്കാരങ്ങളെ വിവരിച്ചുകാണിയ്ക്കുന്നുണ്ട്; എന്നാൽ അവ മിക്കവാറും അത്യുക്തിയുടെ ആക്രമണത്താൽ ചരിത്രം എന്ന നിലയിൽ വലിയ വിലയെ അർഹിക്കില്ലെന്നുള്ളതു വിസ്മരിപ്പാൻ വയ്യാത്ത സംഗതിയാണ്. പ്രകൃത്യാ കവീശ്വരന്മാരായ അവയുടെ കർത്താക്കന്മാർ തങ്ങളുടെ കൃതികളെ ചരിത്രഗ്രന്ഥങ്ങളാക്കുന്നതിലധികം സാഹിത്യഗ്രന്ഥങ്ങളാക്കുന്നതിലാണു താത്പര്യം കാണിച്ചത്. ചരിത്രനിർമ്മാണത്തിന് അതിശയോക്തി-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/13&oldid=171817" എന്ന താളിൽനിന്ന് ശേഖരിച്ചത്