ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ത്തു വന്നു വിദ്യാരംഭം കഴിയ്ക്കാറുണ്ടെന്നുള്ളതും പ്രസ്താവയോഗ്യമാണു്. ഗുരുമഠം ഇപ്പോൾ നില്ക്കുന്ന സ്ഥലത്തു' ആദ്യം ഒരു പുരത്തറ മാത്രമാണുണ്ടായിരുന്നത്; പിന്നീട് അവിടെ ചില ഭക്തന്മാരുടെ പരിശ്രമത്താൽ ഒരു ഓലപ്പുരയുണ്ടാക്കുകയും നവരാത്രികാലങ്ങളിലും മറ്റും വിളക്കുവെയ്ക്കുക, ആരാധന നടത്തുക മുതലായതു ചെയ്കയും ചെയ്തുവന്നു. അടുത്തകാലത്തു ചില ദേശാഭിമാനികളുടെ പരിശ്രമഫലമായാണു മഠം ഇന്നു കാണുന്ന നിലയിലായതു്. ഒരു ഓടുമേഞ്ഞ ചെറിയ ഗുരുമഠം പണിചെയ്യിച്ചിട്ടുണ്ടെന്നല്ലാതെ ചിറ്റൂർ ഗുരുമഠത്തിന്റെ നിലനില്പിന്നും മറ്റുമായി ചിറ്റൂരിലെ ദേശാഭിമാനികളായ മലയാളികൾ ചെയ്തുവരുന്നപോലുള്ള യാതൊരേർപ്പാടുകളും ഇവിടെ ആയിക്കഴിഞ്ഞിട്ടില്ലെന്നുള്ളതു വ്യസനിയ്ക്കത്തക്ക ഒരു സംഗതിയാണു് ഈ സ്ഥലം ഇപ്പോൾ പെൻഷൻ ഡിപ്യൂട്ടികലക്ടർ മിസ്റ്റർ പന്നിക്കോട്ടു കുഞ്ഞുണ്ണിമേനവന്റെ കുടുംബക്കാരുടെ കൈവശമാണു നിൽക്കുന്നതു്. ഭാഷാഭിമാനികളായും ഭക്തന്മാരായുമുള്ള അനേകം ജനങ്ങൾ ഇപ്പോൾ ഈ സ്ഥലത്തു വന്നു ഭക്തിബഹുമാനപുരസ്സരം സന്ദർശനം ചെയ്തുപോകുന്ന പതിവുണ്ട്. വെട്ടത്തുനാട്ടിലെ ഒരു കെടാവിളക്കായി ഈ സ്ഥലം എന്നെന്നും പ്രശോഭിയ്ക്കുമെന്നതിനും, പൊതുജനങ്ങളുടെ ഇടയിൽ ദേശാഭിമാനവും ഭാഷാഭിമാനവും വർദ്ധിയ്ക്കുന്നതോടുകൂടി ഇതു ഗണ്യമായ ഒരു നിലയിലെത്തുമെന്നുള്ളതിന്നും സംശയമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/16&oldid=171820" എന്ന താളിൽനിന്ന് ശേഖരിച്ചത്