പഴകുന്നതിനും സാധിച്ചിരിയ്ക്കണം. "കിളിപ്പാട്ട്" എന്ന ഒരു അഭിനവപ്രസ്ഥാനം നിൎമ്മിയ്ക്കുന്നതിന്നുതന്നെ ഈ പരിചയം സഹായിച്ചിരിയ്ക്കണമെന്നാണ് ഭാഷാ ചരിത്രകാരന്മാരഭിപ്രായപ്പെടുന്നത്. എഴുത്തച്ഛൻ വലിയ വിദ്യാസമ്പന്നനായി മടങ്ങിവന്നിട്ടുകൂടി അസൂയാലുക്കളായ ചില നമ്പൂതിരിമർ അദ്ദേഹത്തെ അവഹേളനപുരസ്സരം ആക്ഷേപിച്ചുകൊണ്ടിരുന്നുവത്രെ. ബാല്യത്തിൽത്തന്നെ അങ്കുരിതമായ അവരുടെ അസൂയ എഴുത്തച്ഛന്റെ ക്രമപ്രവൃദ്ധമായ ഉൽക്കൎഷത്തോടുകൂടി പല്ലവിതമാകുവാനും പുഷ്പിപ്പാനും തുടങ്ങി. എഴുത്തച്ഛൻ ജാതിയിൽ ഒരു "ചക്കാല" നായരായിരുന്നതിനെ സൂചിപ്പിച്ചുംകൊണ്ട് അവർ "തുഞ്ചന്റെ ചക്കിൽ എത്ര ആടും" എന്നു ചോദിച്ചിരുന്നുവെന്നും, അതിന്നദ്ദേഹം, താൻ ചക്കാലനാണെങ്കിലും തനിയ്ക്കു നാലുവേദവും ആറു ശാസ്ത്രവും അറിയാമെന്ന അൎത്ഥത്തിൽ "അടിയന്റെ ചക്കിൽ നാലും ആറും ആടും" എന്നു മറുപടി പറഞ്ഞിരുന്നുവെന്നും മറ്റും ഐതിഹ്യവേദികൾ പറയുന്നു. "ഒന്നുകൊണ്ടറിയേണം രണ്ടിന്റെ ബലാബലം" എന്നു തുടങ്ങിയുള്ള ഭാരതത്തിലെ വരികളെ കളിയാക്കി ചില രസികന്മാരായ നമ്പൂതിരിമാർ "രണ്ടുകൊണ്ടറിയേണം മൂന്നിന്റെ ബലാബലം പിന്നെ നാലിനെയഞ്ചാൽ വശത്തു വരുത്തേണം" എന്നീ രീതിയിൽ ഒരു തടിച്ച ഗ്രന്ഥം നിറയുംവരെ എഴുതിയുണ്ടാക്കി എഴുത്തച്ഛൻ കാണിച്ച് അദ്ദേഹത്തോടതിന്റെ ഗുണദോഷങ്ങളെപറ്റി ചോദിയ്ക്കയുണ്ടായെന്നും കേ
താൾ:Thunjathezhuthachan.djvu/33
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു