ദശാസ്ത്രങ്ങൾക്കധികാരിയല്ലെന്നതോൎത്തു ചേതസി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലെ". ഇത്യാദി ഭാഗങ്ങൾ രാമായണാദി ഗ്രന്ഥങ്ങൾ പരിഭാഷ പ്പെടുത്തുന്നതിൽ ത്തന്നെ അദ്ദേഹത്തിന്നല്പം ശങ്കയുണ്ടായിരുന്നുവെന്നു തെളിയിക്കുന്നുണ്ട്.
എഴുത്തച്ചന്റെ സ്നേഹിതന്മാരും പരിചയക്കാരും ആരെല്ലാമായിരുന്നുവെന്ന് അധികമായൊന്നും അറിവാൻ സാധിച്ചിട്ടില്ല. "മനക്കോട്ടു ബലരാമൻ" എന്നൊരു ശൂദ്രപ്രഭു അദ്ദേഹത്തിന്നൊരു ബന്ധുവായുണ്ടായിരുന്നു വെന്നും, ആ പ്രഭുവിൽ നിന്നാണ് മഹാകവിയ്ക്ക് വിദേശസഞ്ചാരത്തിന്നു ധനസഹായം കിട്ടീട്ടുള്ളതെന്നും മറ്റും ഭാഷാചരിത്രകാരനായ മിസ്റ്റർ ഗോവിന്ദപ്പിള്ളയും, അദ്ദേഹത്തെ തുടർന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
"മനക്കോട്ടുവാഴും മഹാമാനശാലി
മനക്കാമ്പിലേറ്റം കൃപാവാരിരാശി
എനിക്കാശ്രയം ബാലരാമാഭിധാനൻ
നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ.
കലാവിദ്യകൾക്കേകമാധാരഭൂതൻ
കലാചാരഭേദം ഗ്രഹിക്കുന്ന വിദ്വാൻ"
എന്നീ "ശിവപുരാണ"ത്തിലെ വരികളാണ് അവൎക്ക് ഈ അഭ്യൂഹത്തിന്നു സാധകങ്ങളായി നിൽക്കുന്നത്; എന്നാൽ "ശിവപുരാണം" തന്നെ എഴുത്തച്ഛന്റെ കൃതിയല്ലെന്നുള്ളത് ഇന്നു മിക്കവാറും പ