ക്ഷേത്രത്തിന്നും അഗ്രഹാരനിൎമ്മാണത്തിനും മറ്റുമായാണു തന്നോടുവാങ്ങിയ സ്ഥലം വിനിയോഗിക്കുന്നതെന്നു കണ്ടപ്പോൾ, ചമ്പത്തിൽ മന്നാടിയാർ അതിന്റെ വിലയായി വാങ്ങിയിരുന്ന ൪000. പണവും ക്ഷേത്രത്തിന്റെ നടക്കൽ കൊണ്ടുപോയി വെക്കുകയും, അപ്പോൾ എഴുത്തച്ഛൻ അതെടുത്ത് ഓരോരുത്തരും കൊല്ലത്തിൽ ൯൦ പറ നെല്ലുവീതം പലിശ കൊടുക്കത്തക്കവണ്ണം, കൊച്ചിസ്സൎക്കാരിലും, "ചമ്പത്തി"ലും "വടശ്ശേരി"യും, "എഴുവത്തും" ൧൦൦൦. പണം വീതം കൊടുത്തേല്പിക്കുകയും ആണ് ഉണ്ടായത്.
മേൽപ്രസ്താവിച്ച സംഗതികൾക്കടിസ്ഥാനമായിട്ടു ഗുരുമഠത്തിൽ നിന്നു കണ്ടുകിട്ടിയ നാലു പദ്യങ്ങൾ കൂടിയുണ്ട്. ഇവ എഴുത്തച്ഛന്റെ സമകാലീനന്മാരായ ശിഷ്യന്മാരോ അദ്ദേഹത്തിന്റെ അടുത്തകാലത്തു ജീവിച്ചിരുന്നവരാരെങ്കിലുമോ എഴുതിവെച്ചതായിരിക്കുമെന്നു വിചാരിക്കുന്നു. അപൂൎണ്ണങ്ങളായിരുന്ന ഇവയെ യുക്ത്യാനുസരണം പൂരിപ്പിച്ചിട്ടുള്ളത് ഇവിടത്തുകാരായ ചില കാരണവന്മാരാണ്. പദ്യങ്ങൾ താഴെ ചേർക്കുന്നു:-
൧. ആചാര്യഃ പ്രഥമം നദീം അവമിദം ദൃഷ്ട്വാ
(മുദം) പ്രാപ്തവാൻ
നദ്യാസ്തീം (വനപ്രദേശ) വസതിം നിശ്ചിത്യ
ശിഷ്യൈസ്സമം
ലബ്ധ്വാ തദ്വനമത്രദേശപതിഭിഃഛിത്വാ
(സമസ്തം ഗുരൂ)
"രാമാനന്ദപുരാ"ഭിധം ദ്വിജഗൃഹൈർ-
ഗ്രാമം ചകാരാലയൈഃ".