ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

 നാകസ്യാ നൂന സൗഖ്യം ധ്രുവമിതിമനന-
  സ്യാസ്പദം ഭൂമി (ദാനം)

സൂര്യനാരായണൻ ഈസ്ഥലത്തു മഹാബ്രാഹ്മണ രെക്കൊണ്ടു സാംബശിവനേയും ശ്രീരാമനേയും പ്രതിഷ്ഠ കഴിപ്പിക്കുകയും മൃഷ്ടാന്ന ഭോജനത്തോടും ധനത്തോടും മഠങ്ങളോടും കൂടി ഭൂമി ദാനം ചെയ്കയും ചെയ്തു.

 4. സമ്പൽ (ക്ഷത്ര) മഹിശസപ്തതി വട-
  ശ്ശേര്യാഖ്യഗേഹേഷ്വസൗ
 ദത്വൈകൈകസഹസ്രകം പണധനം
  വൃദ്ധ്യർത്ഥമഭ്യർച്ചിതും
 രാമാനന്ദപുരാലയെ (ദിശ)നവത്യേകൈക-
  ധാന്യാഢകം
 പ്രത്യബ്ദന്തു (പറാ)ഖ്യമിത്യനുമതിം തേഭ്യ-
  പ്രതിജ്ഞാപിതഃ

പൂജാദികൾ നടത്തുന്നതിന്നുവേണ്ടി ചമ്പത്തിലും കൊച്ചിസൎക്കാരിലും എഴുവത്തും വടശ്ശേരിയും കൊല്ലത്തിൽ ഓരോരുത്തരിൽ നിന്നു 90 പറനെല്ല് പലിശ വരത്തക്കവണ്ണം ആയിരം പണംവീതം അദ്ദേഹം കൊടുത്തേൽപ്പിച്ചു.)

ഗുരുമഠത്തിൽ വെച്ചു സമാധിയടഞ്ഞ ഒരു ഗുരുവിന്റെ മൃതശരീരം അടക്കംചെയ്ത സ്ഥലം മുകൾഭാഗം വൃത്തിയായി വൃത്താകാരത്തിൽ പണിചെയ്തിട്ടുള്ള കരിങ്കല്ലുകൊണ്ടു മൂടിവെച്ചിരിയ്ക്കുന്നു. അതിന്റെ അടുത്തു കിഴക്കുഭാഗത്തു പീഠത്തിന്മേൽ സാക്ഷാൽ തുഞ്ചത്താചാര്യരുടെ വെള്ളികൊണ്ടു പൊതിഞ്ഞിട്ടുള്ള ഒരു

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/42&oldid=171849" എന്ന താളിൽനിന്ന് ശേഖരിച്ചത്