പകാരപരങ്ങളായ പല ഏർപ്പാടുകളും ഇവിടെയുണ്ട് ഈ സ്ഥലം ഇപ്പോൾ വിദ്യകൊണ്ടും, പരോപകാരതല്പരതകൊണ്ടും സാമ്പത്തികാഭിവൃദ്ധികൊണ്ടും മറ്റും പ്രസിദ്ധന്മാരായ അനേകം ബ്രാഹ്മണരുടെ നിവാസസ്ഥലമാണ്.
എഴുത്തച്ഛൻ സ്ഥാപിച്ച ശ്രീരാമസ്വാമിക്ഷേത്രത്തിലേക്ക് ഇപ്പോൾ കൊല്ലത്തിൽ ൨൫൦൦- പറ നെല്ല് ആദായം പുറപ്പാടുള്ള വസ്തുവകകളുണ്ട്. ഈ ക്ഷേത്രത്തിൽ പ്രതിവർഷം മീനമാസത്തിൽ "ശ്രീരാമനവമി"ക്കു "രഥോത്സവ"വും "നവരാത്രിവിളക്കും" വിശേഷ അടിയന്തരങ്ങളുമുണ്ട്. ആദ്യദിവസത്തെ നവരാത്രിവിളക്ക് എഴുത്തച്ഛന്റെ വകയാണ്. അതിന്ന് "എഴുത്തച്ഛൻ വിളക്ക്"ന്നാണു പറഞ്ഞുവരാറുള്ളത്. ഈ ദിവസത്തെ ചിലവു ചിറ്റൂരിലുള്ള മലയാളികടുംബങ്ങളിൽനിന്ന് വരിയിട്ടു പിരിച്ചാണു നിർവ്വഹിച്ചുവരുന്നത്.
പൂജാദികൾ നടത്തുവാനായി ൪൦൦൦ പണം നാലു ദിക്കിലായിക്കൊടുത്തേൽപ്പിച്ചുവെന്നു മുൻപ്രസ്തവിച്ചിട്ടുണ്ടല്ലോ. ഇതിൽ "വടശ്ശേരി"യിൽനിന്നും മറ്റും നെല്ല് ഇന്നും കൊടുത്തുവരുന്നുണ്ട്. "എഴുവത്തു"കാർ ഈയിടയിൽ അവരെ ഏൽപ്പിച്ചിരുന്ന 1000 പണം ദേവസ്വത്തിൽ കൊടുത്തു ബോദ്ധ്യപ്പെടുത്തുകയാണുണ്ടായത്.
"ചിറ്റൂർമഠം" ഇന്നു സാമാന്യം പരിഷ്കൃതനിലയിലെത്തീട്ടുണ്ടെന്നു പറയാം. ഇവിടത്തുകാരുടെ ഏ