വും പരിപാവനവുമാക്കുന്നതു് ആ ആൎഷഗാനങ്ങളാണു്. കവികൾ ആ മന്ദ്രഗംഭീരമായ സ്വൎഗ്ഗീയഗാനങ്ങൾക്കാണു് പല്ലവി പാടേണ്ടതു്; അദ്ധ്യാപകന്മാർ ആ ഋഷിജീവിതത്തെയാണനുകരിയ്ക്കേണ്ടതു്; തത്വഞ്ജാനികൾ ആ വൈദികഗ്രന്ഥങ്ങളെയാണു് ചുഴിഞ്ഞുനോക്കേണ്ടതു് മോക്ഷേച്ശുക്കൾ ആ പവിത്രപാദങ്ങളെയാണു പിന്തുടരേണ്ടതു്! അഹൊ! ആ പരിശുദ്ധജീവിതം എത്രമാത്രം വിലോഭനീയം!! എത്രമാത്രം അനുകരണീയം!!
“ | സാനന്ദരൂപം സകലപ്രബോധ- മാനന്ദദാനാമൃതപാരിജാതം! |
” |
രണ്ടാം അദ്ധ്യായം
എഴുത്തച്ഛനും മലയാളഭാഷയും
മലയാളഭാഷയുടെ പിതാവെന്ന് ഐകകണ്ഠ്യേന സമ്മതിയ്ക്കപ്പെട്ട എഴുത്തച്ഛൻ, ആ പിതൃസ്ഥാനം ഏതുവിധത്തിലാണു വഹിച്ചിട്ടുള്ളതെന്നും, അദ്ദേഹത്തിന്റെ ജനനകാലത്തു മലയാളഭാഷയുടെ സ്ഥിതിയെന്തായിരുന്നുവെന്നുമാണു നമുക്ക് ഈ അദ്ധ്യായത്തിൽ അൻവേ ഷിയ്ക്കേണ്ടതായുള്ളത്. മദ്ധ്യമലയാളകാലത്തിന്റെ (കൊല്ലവർഷം 800 മുതൽ 600വരെ യുള്ള കാലം) ആരംഭത്തിലാണു "രാമചരിതം" "രാമകഥാപ്പാട്ട്"