ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- ദിവ്യനായകനുദയം ചെയ്തതും
- ദശരഥൻ മകിഴ്ത്തു വാങ്ങിക്കൊണ്ടതും
- കൊണ്ടുടൻ തൻ ഭാർയ്യമാർക്കു പായസം കൊടുത്തതും
- കുവലയത്തിൻ മങ്കമാർ ഭുജിത്തതു"
- രാമകഥാപ്പാട്ടു്
❊❊❊❊
- "മുനിവൊടഹങ്കാരാദികളെല്ലാം മുറ്റവിചാരം കൊണ്ടു കളഞ്ഞേ
- കനിവൊടു ശമദമസന്തോഷാദികൾ കയ്ക്കൊണ്ടാ രണതല്പരരായേ
- അനുപമരാകിയ ഭൂദേവന്മാരവരേ മമ ദൈവത (മെന്നാൽ
- മനസി നിനച്ചതു ചൈതുമുടിയ്ക്കാം മറയവരരുളാലിന്നിനിയെല്ലാം "
- കണ്ണശ്ശരാമായണം
❊❊❊❊
മേൽക്കാണിച്ച പാട്ടുകളിൽ "രാമചരിത"ത്തിൽ ഭാഷ മിയ്ക്കവാറും തമിഴാണെന്നുതന്നെ പറയാം; എന്നാൽ അതൊരു തമിഴുഗ്രന്ഥമാണെന്ന വാദം തമിഴന്മാരുടെ ഭാഷാഭിമാനദുർവ്വിജൃംഭണത്തിന്റെ ഫലമായുണ്ടായതാണെന്നും, അതു വാസ്തവത്തിൽ തമിഴും മലയാളവും പരസ്പരം വേർപിരിയുന്ന ഘട്ടത്തിൽ കൈരളിയ്ക്കു കിട്ടിയ ഒരമൂല്യനിധിയാണെന്നും ചരിത്രമർമ്മജ്ഞനും മഹാകവിയുമായ ഉള്ളൂർ. എസ്. പരമേശ്വരയ്യർ (എം. എ. ബി. എൽ. എം. ആർ. എ. എസ്സ്.)