ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവർകൾ സയുക്തികം സമർത്ഥിച്ചിട്ടുണ്ടു്. "രാമചരിതാ"ദിഗ്രന്ഥങ്ങൾക്കും "നിരണം കൃതി" കൾക്കും തമ്മിൽ ഭാഷാസംബന്ധമായി വലിയ വ്യത്യാസം കാണുന്നുണ്ടെങ്കിലും, നിരണം കൃതികൾ കൂടി ആധുനികമലയാളമായിക്കഴിഞ്ഞുവെന്നു പറവാൻ അവയിലെ ഭാഷാസ്വരൂപം സമ്മതിയ്ക്കുന്നില്ല. മദ്ധ്യമലയാളകാലത്തിലേതെന്നു പറയത്തക്കതായി പിന്നെ കണ്ടുകിട്ടീട്ടുള്ളതു് "ഉണ്ണുനീലിസന്ദേശം" എന്ന ഒരു സാഹിത്യഗ്രന്ഥവും "ലീലാതിലക"മെന്ന ഒരു ശാസ്ത്രപുസ്തകവുമാണു് ഇവയിലെ ഭാഷാരീതിയും ആധുനികമലയാളരീതിയിൽ നിന്നു വളരെ അകന്നാണു നില്ക്കുന്നതു്. നോക്കുക:‌-

"തൂകും പൂന്തേൻ പരിമളഭരം നമ്പു-
തോലും നടപ്പാൻ
മേവും കാവും പതിയുഴഠിനീ തർക്ക-
റണ്ടിയ്ക്കു ചെന്റു്
ദേവം തസ്മിൻ തൊഴുതു വഴിമേൽ നിന്റു
നേരേ നടന്നാൽ
കൂവീടപ്പാൽ പഥി പനയനാർക്കാവു
മംഗല്യകീർത്തേ"
"വേലപ്പെണ്ണിന്നഴകു പൊഴിയും കണ്ണ-
നെ പോരിൽ മാറ്റാർ
മൂലത്തിന്നേ മുടിവിനൊരു മുക്കണ്ണ-
നെപ്പുണ്യകീർത്തേ"
"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/56&oldid=202912" എന്ന താളിൽനിന്ന് ശേഖരിച്ചത്