- വേരിച്ചൊല്ലാർ മനസിജകയൽക്കണ്ണ
- നെച്ചെന്റു നേരെ
- കോരിക്കൈകൂപ്പുടനിരവിലർമ്മാഖ്യ
- വേണാടർകോനെ"
- ഉണ്ണുനീലിസന്ദേശം.
- വേണാടർകോനെ"
- വേരിച്ചൊല്ലാർ മനസിജകയൽക്കണ്ണ
"ലീലാതിലക"ത്തിൽ ഉദാഹരണത്തിന്നായി കൊടുത്തിട്ടുള്ള പദ്യങ്ങളും ഈ ഭാഷാരീതിയിൽ നിന്നു് ഒട്ടും വ്യത്യാസപ്പെട്ടവയല്ല. ഇങ്ങിനെ നോക്കുകയാണെങ്കിൽ മദ്ധ്യമലയാളകാലത്തെ ഭാഷാരീതിയ്ക്കു് ഇന്നത്തെ രീതിയുമായി ഗണ്യമായ വ്യ്ത്യാസമുണ്ടെന്നു, ഭാഷാചരിത്രജ്ഞാനമില്ലാത്ത സാധാരണവായനക്കാരുടെ ദൃഷ്ടിയ്ക്കു് അവ മലയാളമായിത്തന്നെ തോന്നുവാൻ പ്രയാസമുണ്ടെന്നും ബോദ്ധ്യപ്പെടും.
ആധുനികമലയാളത്തിന്റെ ആരംഭാവസ്ഥയിൽ ആവിർഭവിച്ച രണ്ടു മഹാകവികൾ "ചെറുശ്ശേരിയും" "എഴുത്തച്ഛ"നുമാണു്. ഇവരിൽ ചെറുശ്ശേരിയുടെ "കൃഷ്ണഗാഥ" കേരളസാഹിത്യഭണ്ഡാഗാരത്തിലേയ്ക്കു കിട്ടിയ ഒരനർഘരത്നം തന്നെയാണു്. ഇതിലെ ഭാഷാരീതി മദ്ധ്യമലയാളരീതിയിൽനിന്നു വളരെ വ്യ്ത്യാസപ്പെട്ടും ആധുനികമലയാളത്തോടേറ്റവും ചേർന്നും ഇരിയ്ക്കുന്നുണ്ടെങ്കിലും ഇതിൽ സാർവ്വത്രികമായി പഴയ ശൈലികളും, "കുഞ്ചൻ" "അങ്കി" "നണ്ണി" എന്നു തുടങ്ങിയുള്ള ലുപ്തപ്രചാരങ്ങളായ പ്രാചീന പദങ്ങളും സുലഭമായി കാണുന്നുണ്ട്. എന്നാൽ എഴുത്തച്ഛന്റെ