ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


അവതാരിക

കേരളഗുരുവും കവികലശ്രേഷ്ഠനുമായ തുഞ്ചത്തുരാമാനുജനെഴുത്തച്ഛന്റെ പരിശുദ്ധമായ തിരുനാമം പരമഭക്തിയോടെ ജപിയ്ക്കാത്തവർ കേരളത്തിൽ ഉണ്ടെന്നു തോന്നുന്നില്ല; ഈ മഹാനുഭാവന്റെ "രാമായണം" "ഭാരതം" മുതലായ കിളിപ്പാട്ടുകൾ പാരായണം ചെയ്തുപോരുന്ന കേരളീയർക്ക് ഇദ്ദേഹത്തിന്റെ ജീവചരിത്രം അറിഞ്ഞാൽ കൊള്ളാമെന്നു തോന്നുന്നതു സ്വാഭാവികമാണ്. മനുഷ്യഹൃദയം വീരപൂജാപാരായണമാകയാൽ ഈ ജിജ്ഞാസ അപരിഹരണീയവുമാണ്.

എഴുത്തച്ഛന്റെ ജീവചരിത്രം ശ്രീമാൻ 'ഗോവിന്ദപ്പിള്ളയു'ടെ 'ഭാഷാചരിത്ര'ത്തിലും മറ്റും സംഗ്രഹിച്ചു കാണുന്നുണ്ടെങ്കിലും അതിനെപ്പറ്റി ആരുംതന്നെ സവിസ്താരമായി പ്രസ്താവിച്ചു കണ്ടിട്ടില്ലെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. ശ്രീമാൻ കുറുവാൻ തൊടിയിൽ ശങ്കരനെഴുത്തച്ഛന്റെ ഈ ഉദ്യമം മുൻപ്രസ്താവിച്ച ന്യൂനതയെ പരിഹരിയ്ക്കുവാൻ സ്വല്പമെങ്കിലും പർയ്യാപ്തമാകുന്ന പക്ഷം കേരളീയമായ ഭക്തജനങ്ങൾക്ക് അതുതന്നെ വലിയ ഒരനുഗ്രഹമാണല്ലൊ.

ശ്രീമാൻ ശങ്കരനെഴുത്തച്ഛന്റെ നാമഃധേയം ഇന്നത്തെ യുവകവികളുടെ ഇടയിൽ ഒട്ടുംതന്നെ അപ്ര-

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/6&oldid=171868" എന്ന താളിൽനിന്ന് ശേഖരിച്ചത്