ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
"നലമിലകുമങ്കതൻ തന്നെ മന്നോർതൊഴും
നരപതിവിളിച്ചുനീ ചെന്റുകേളെന്തു നിൻ
വെലമതികമുള്ള തന്നോടു താരത്തെയും
വിരവൊടു കവർന്നുകൊണ്ടിങ്ങനെ ചെഞ്ചെമ്മെ
മലിവുമുരപെറ്റ വെന്തുക്കളും മക്കളും.
വലിയ പടയാളിമാരും വടക്കോപ്പുമാ-
യുലകിടയിലങ്കയിൽ പുക്കിരുന്നൊക്കവ-
ന്നറുതി പറവാനുമായ് നീളവാണാൾചൊല്ലാ"
രാമചരിതം
"പരമപുരുഷൻ മഹാമായതൻ വൈഭവം
പറകയുമനാരതം കേൽക്കയും ചെയ്കിലൊ"
(കിളിപ്പാട്ടു് എഴുത്തച്ഛൻ)

ഇതിൽ രാമചരിതത്തിൽ നിന്നുദ്ധരിച്ച ഭാഗവും എഴുത്തച്ഛൻ പലേടത്തും ഉപയോഗിച്ചിട്ടുള്ള "മണികാഞ്ചി"വൃത്തവും തമ്മിൽ തട്ടിച്ചുനോക്കിയാൽ രാമചരിതത്തിലെ ആ വൃത്തത്തിന്റെ ഒരു പരിണാമം മാത്രമാണു് "മണികാഞ്ചി"യെന്നു ബോദ്ധ്യപ്പെടും. ഇങ്ങിനെതന്നെ എഴുത്തച്ഛന്റെ കാലത്തു സുപ്രസിദ്ധമായ "കേക"യായിത്തീരുന്നതു "രാമചരിത"ത്തിലും "രാമകഥാപ്പാട്ടി"ലും കാണുന്ന ചില വൃത്തങ്ങളാണു് നോക്കുക:-

"ഏഴിനുമുളകടപ്പാനിയന്തിരപ്പാലം ചുറ്റും
കീഴറുമവനിതന്താൽ കേവലം പകയോരെല്ലാം
കോഴയറ്റതു കിഴക്കിൻ കോപുരം കാപ്പാൻനില്പ-
തൂഴിയെകുലയ്ക്കാംവീരരൊരു പതിനായിരം കാണു'
രാമചരിതം
"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/66&oldid=171875" എന്ന താളിൽനിന്ന് ശേഖരിച്ചത്