ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- "മകിഴ്ന്തുടൻ മകീചനമ്പാൽമന്തിരിസുമന്ത്രൻ ചൊ
- (ല്ലൈ
- പ്പുകഴ്ന്തുകൊണ്ടരുളിച്ചെയ്താൻ പുതൽവരികിനിയു
- (ണ്ടാനാൽ
- ഇകഴ്ന്തിടാരരചരെന്നിയിനിയരനരുളിനാലെ
- നികഴ്ന്തിതുവിനകളെല്ലാം നെടുകമാറഞ്ചിയെൻ
- റാൻ"
- രാമകഥാപ്പാട്ട്
- "രാവണഭഗിനിയും രോദനംചെയ്തുപിന്നെ
- രാവണനോടു പറഞ്ഞീടുവാൻ നടകൊണ്ടാൾ
- സാക്ഷാലഞ്ജനശൈലം പോലെ ശൂർപ്പണഖയും
- രാക്ഷസരാജൻ മുമ്പിൽ വീണുടൻ മുറയിട്ടാൾ"
- അദ്ധ്യാത്മരാമായണം
കിളിപ്പാട്ടിലെ പല വൃത്തങ്ങളുടേയും ആഗമം പഴയ പാട്ടുകൾ സൂക്ഷ്മദൃഷ്ട്യാ പരിശോധിച്ചാൽ കണ്ടുപിടിപ്പാൻ പ്രയാസമില്ല.
ചിലത് അല്പാല്പം ഭേദഗതി ചെയ്തു സ്വീകരിച്ചവയും മറ്റു ചിലത് അങ്ങിനേതന്നെ എടുത്തവയുമായിരിയ്ക്കും. എഴുത്തച്ഛന്നു തമിഴുസാഹിത്യത്തോടുള്ള ഇടപഴക്കവും വൃത്തസ്വീകരണത്തിൽ അദ്ദേഹത്തെ ഒട്ടേറെ സഹായിച്ചിരിക്കണം. "പൈങ്കിളിക്കണ്ണി" "പരാപരക്കണ്ണി" മുതലായ വൃത്തങ്ങൾക്കനുസരിച്ചു് അദ്ദേഹം വൃത്തബന്ധം ചെയ്തിട്ടുണ്ടെന്നുള്ളത് പ്രസിദ്ധവുമാണല്ലൊ.