കവി സരസ്വതിയുടെ കയ്യിലുള്ള ശുകത്തെ വിളിയ്ക്കുന്നതാണെന്നാണു് ഒരുപക്ഷമുള്ളതു്.
പുരാണേതിഹാസങ്ങൾ വിവർത്തനം ചെയ്വാൻ തനിയ്ക്കധികാരമില്ലെന്നു് എഴുത്തച്ഛന്നു വിശ്വാസമുണ്ടായിരുന്നുവെന്നും, അതിന്റെ പരിഹാരമാർഗ്ഗമായി അദ്ദേഹം സരസ്വതീഹസ്തസ്ഥിതയായ പൈങ്കിളിയെ പിടികൂടിയതാണെന്നുമുള്ള മറ്റൊരു പക്ഷവുമുണ്ടു്.
ഈ അഭിപ്രായങ്ങളുടെ പ്രാബല്യത്തെക്കുറിച്ചു വളരെ സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു. വിനീതാഗ്രഗണ്യനും, പരമഭക്തനുമായ എഴുത്തച്ഛൻ തന്റെ വായനക്കാർ മുഴുവൻ "കവിത തന്റേതല്ലെന്നും അതൊരു പൈങ്കിളിയുടേതാണെ"ന്നും ധരിയ്ക്കത്തക്കവണ്ണം അത്രയും ജഡബുദ്ധികളാണെന്നു ധരിച്ചുവെന്നു ഒരിയ്ക്കലും ഊഹിപ്പാൻ വയ്യ. തത്താദൃശമായ ഒരൗദ്ധത്യമോ, അവഹേളനബുദ്ധിയോ അദ്ദേഹത്തിന്നുണ്ടെന്നു ആ പരിശുദ്ധസാഹിത്യത്തോടിടപഴകീട്ടുള്ളവർക്കാർക്കും തന്നെ മനസ്സിലാക്കുവാൻ സാധിയ്ക്കയുമില്ല. അതുകൊണ്ടു മുൻപറഞ്ഞ രണ്ടഭിപ്രായങ്ങളും സ്വീകാര്യ്യകോടിയിൽ ഗണിയ്ക്കപ്പെടേണ്ടവയാണെന്നു തോന്നുന്നില്ല. വാഗ്ദേഗതയായ സരസ്വതിയുടെ കയ്യിലെ തത്തയാണതെന്ന ഗൌരവം അദ്ദേഹത്തെ പ്രലോഭിപ്പിച്ചിട്ടുണ്ടെന്നു പറവാനും വയ്യ. എന്നാൽ ഇഷ്ടദേവതകളെ സ്തുതിയ്ക്കുന്നതിൽ യാതൊരു കയ്യും കണക്കുമില്ലാത്ത എഴുത്തച്ഛൻ പൈങ്കിളിയെ താലോലിയ്ക്കുന്ന ഒരു ഘട്ടത്തിലെങ്കിലും ആ സംഗതി വെളി-