ണേതിഹാസകഥാകഥനത്തിലാണു്. ഈ ഉദ്ദേശ്യത്തോടുകൂടി അനുഭവസ്ഥന്മാരായ വല്ലവരേകൊണ്ടുമൊ, അകൃത്രിമസ്വഭാവികളെക്കൊണ്ടുമൊ കഥകൾ പറയിയ്ക്കുന്നതു എല്ലാ സാഹിത്യത്തിലും എല്ലാകാലത്തും ഉള്ള ഒരു കൌശലമാണു്. വേതാളങ്ങളും സാലഭഞ്ജികകളും ശുകങ്ങൾതന്നേയും കഥകൾ പറയുന്ന അനേകം ഗ്രന്ഥങ്ങൾ തമിഴും സംസ്കൃതവും നല്ലവണ്ണം അറിവുണ്ടായിരുന്ന എഴുത്തച്ഛന്നു തന്നെ പരിചയമുണ്ടായിരുന്നുവെന്നുള്ളതിന്നു സംശയമില്ല. നന്ദനം മുതലായ ദിയ്ക്കുകളിലും ദിവ്യലോകങ്ങളിലും മറ്റും യഥേഷ്ടം സഞ്ചരിച്ചു് അനേകം സംഗതികൾ ഗ്രഹിച്ചിരുന്ന ഒരു ഉത്തമപത്രിയായ ശുകത്തെക്കൊണ്ടു് കഥകൾ പറയിച്ചതിന്റെ ഏകദേശം (?) ഇതായിരിയ്ക്കും."
ഇതാണു പിന്നെയുള്ള ഒരു പുതിയ സിദ്ധാന്തം. പുതിയ ഒരു മട്ടിൽ പറഞ്ഞുവെന്നല്ലാതെ ഇതിന്നു ഒന്നാമതായിച്ചേർത്ത അഭിപ്രായത്തിൽനിന്നു് ഒരു വ്യത്യാസവുമുണ്ടെന്നു തോന്നുന്നില്ല. ആ സിദ്ധാന്തത്തിന്റെ ദൌർബ്ബല്യത്തെ അവിടെ നിർദ്ദേശിച്ചിട്ടുള്ളതിനാൽ ഇവിടെ പ്രത്യേകം ചൂണ്ടിക്കാണിയ്ക്കേണ്ട ആവശ്യവുമില്ലല്ലൊ. കാര്യ്യം ഇങ്ങിനെയാണെങ്കിൽ കൂടി തന്റെ ആത്മാംശം മറയ്ക്കുന്നതിന്നു് എഴുത്തച്ഛനു ഒരു പൈങ്കിളിയെത്തന്നെ പിടികൂടിയേ കഴിയുവെന്നുണ്ടൊ? എന്ന ചോദ്യത്തിന്നു മറുവടിയും ഈ സിദ്ധാന്തകാരൻ പറഞ്ഞുകാണുന്നില്ല.
പൈങ്കിളിയുടെ ആഗമത്തേക്കുറിച്ചു് എത്രയധി-