ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

 വന്ദിച്ചു വാമോത്സംഗേ വാഴുന്ന ഭഗവതീ
 സുന്ദരി ഹൈമവതി ചോദിച്ചുഭക്തിയോടെ"
    അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്.

മേൽക്കാണിച്ച രണ്ടുദാഹരണങ്ങളും മൂലത്തിൽനിന്നു് ഒട്ടും ഭേദം വരുത്താത്തവയാണ്. ഇവിടെ വലിയ ഒരു രാസിക്യമൊന്നും വിവർത്തനന്ത്തിൽ കൊണ്ടുവരുവാൻ സാധിയ്ക്കയില്ല; എന്നാൽ കവികർമ്മമർമ്മജ്ഞനായ അദ്ദേഹം തന്റെ മനോധർമ്മം കാണിപ്പാൻ കിട്ടുന്ന സന്ദർഭങ്ങളെ എങ്ങിനെ ഉപയോഗിച്ചിരിയ്ക്കുന്നുവെന്നുകൂടി പരിശോധിച്ചുനോക്കുക. ശ്രീരാമനോടു മിയ്ക്കവാറും പരാജയപ്പെട്ടുകഴിഞ്ഞ രാവണൻ ഗത്യന്തരമില്ലെന്നു കണ്ടപ്പോൾ കുംഭകർണ്ണനെ ഉണർത്തുവാനായി ഭൃത്യന്മാരെ നിയോഗിയ്ക്കുന്നു. ആ ഘട്ടത്തിലെ വാക്യങ്ങൾ ഇങ്ങിനെയാണു്.-


 "     
 ഇത്യുക്താസ്തേ മഹാകായാ-
 സ്തുർണ്ണം ഗത്വാതു യത്നതഃ
 വിബോദ്ധ്യകുംഭശ്രവണം
 നിന്യൂരാവണസന്നിധിം".
    രാമായണം മൂലം.

 "രാക്ഷസരാജ നിയോഗേന ചെന്നോരോ
 രാക്ഷസരെല്ലാമൊരുമ്പെട്ടുണർത്തുവാൻ
 ആനകദുന്ദുഭിമുഖ്യവാദ്യങ്ങളു-
 മാന തേർ കാലാൾ കുതിരപ്പടകളും

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/79&oldid=171889" എന്ന താളിൽനിന്ന് ശേഖരിച്ചത്