കുംഭകർണ്ണോരസി പാഞ്ഞുമാർത്തും ജഗൽ
ക്കമ്പം വരുത്തിനാരെന്തൊരുവിസ്മയം
കുംഭസഹസ്രം ജലം ചൊരിഞ്ഞീടിനാർ
'കുംഭകർണ്ണ'ശ്രവണാന്തരേപിന്നയും
കുംഭിവരന്മാരെക്കൊണ്ടുനാസാരന്ധ്ര-
സംഭൂതരോമം പിടിച്ചു വലിപ്പിച്ചും
തുമ്പിക്കരമറ്റലറിയുമാനകൾ
ജംഭാരിവൈരിയ്ക്കു കമ്പമില്ലേതുമേ.
ജൃംഭാസമാരംഭമോടുമുണർന്നിതു
സംഭ്രമിച്ചോടിനാനാശരവീരരും
✳✳✳✳
✳✳✳✳"
രാമായണം തർജ്ജമ.
ഈ ഉദാഹരണത്തിൽ എഴുത്തച്ഛൻ കാണിച്ചിട്ടുള്ള സ്വാതന്ത്ര്യം രസാവഹമായിട്ടുള്ളതാണു്. ആജാനബാഹുവായ ആ മഹാരാക്ഷസനെ ഉണർത്തുന്നേടത്തു യാതൊരു വിപ്ലവും കൂടാതെ 'യത്നതഃ വിബോദ്ധ്യ" എന്നു മാത്രം പറഞ്ഞു നിർത്തിയ മൂലഗ്രന്ഥകാരന്റെ മനോദ്ധർമ്മം സഹൃദയാഗ്രേസരനായ പ്രസ്തുത കവിയെ അത്ര രസിപ്പിച്ചില്ല. അവിടെ അദ്ദേഹം തെന്റെ സ്വതസ്സിദ്ധമായ രസികത്തം പ്രകടിപ്പിച്ചു കവിതയ്ക്കു ചൈതന്യം വരുത്തി. ഉദാഹരിച്ചുകാണിച്ച വരികളിൽ അദ്ദേഹം എത്രമാത്രം കോലാഹലം കൂട്ടിയിരിയ്ക്കുന്നു!! ഇതുപോലെത്തന്നെ അദ്ദേഹത്തിന്റെ