ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൈഥിലിതന്നെപ്പരിചാരികമാരും നിജ-
മാതാക്കന്മാരും കീടി നന്നായിച്ചമയിച്ചാർ.
സ്വർണ്ണവർണ്ണത്തെപ്പൂണ്ട മൈഥിലി മനോഹരി
സ്വർണ്ണഭൂഷണങ്ങളുമണിഞ്ഞു ശോഭയോടെ
സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദം മന്ദ-
മർണ്ണോജനേത്രന്മുൻപിൽ സരൂപം വിനീതയായ്
വന്നുടൻ നേത്രോൽപ്പല മാലയുമിട്ടാൾ, മുന്നെ
പിന്നാലെ വരണാർത്ഥമാലയുമിട്ടീടിനാൾ
മാലയും ധരിച്ചുനീലോല്പലകാന്തിതേടും
ബാലകൻ ശ്രീരാമനു മേറ്റവും വിളങ്ങിനാൻ"
അദ്ധ്യാത്മരാമായണം.

നമുക്കു ഈ ഭാഗങ്ങൾ വായിയ്ക്കുമ്പോൾ ഇതു തർജ്ജമയാണെന്നുതന്നെ മനസ്സിലാക്കുവാൻ സാധിയ്ക്കുന്നില്ല; അത്രയും അനർഗ്ഗളമായ സരസ്വതീപ്രവാഹമാണിവയിൽ കാണുന്നതു്. നമ്മുടെ വിവർത്തകന്മാർ മഹാകവിയുടെ രീതിയെ അനുകരിയ്ക്കുകയാണെങ്കിൽ അതു മലയാളഭാഷയുക്കു എന്തുമാത്രം അനുഗ്രഹമാകുമായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/85&oldid=171896" എന്ന താളിൽനിന്ന് ശേഖരിച്ചത്