ന്നതു് അസ്ഥാനത്തിലാണെന്നു പറയേണ്ടിയിരിയ്ക്കുന്നു. അദ്ദേഹത്തിന്റേതെന്നു തോന്നുന്ന ഗ്രന്ഥങ്ങളുടെ സ്വരൂപം താഴെ വിവരിയ്ക്കാം:-
1. ഹരിനാമകീർത്തനം.
ഇതിന്റെ പേരുകൊണ്ടുതന്നെ നാമസങ്കീർത്തനം ചെയ്തുകൊണ്ടുള്ള ഒരു വൈഷ്ണവസ്തവമാണിതെന്നു മനസ്സിലാക്കാമല്ലൊ. ഇതിലെ ഓരോ പദ്യങ്ങളും അകാരാദ്യക്ഷരങ്ങൾകൊണ്ടാരംഭിച്ചു, "ഹരിനാരായണായനമഃ" എന്ന "പല്ലവി"യിൽ പർയ്യവസാനിയ്ക്കുന്നു. ആദ്യാക്ഷരത്തിലുളവായോന്നിതൊക്കയുമി, താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി, ആദ്യക്ഷരം ലിപിയിലോരോന്നെടുത്തു പരികീർത്തിപ്പതിന്നരുൾക! നാരായണായനമഃ" എന്നു കവി മുഖവുരയായിപ്പറഞ്ഞിരിയ്ക്കുന്നു. ഹൈന്ദവമതഗ്രന്ഥങ്ങളായ വേദേതിഹാസാദികൾക്കു് അധികാരിഭേദമുണ്ടെന്നു പൊതുവിൽ ഒരഭിപ്രായമുണ്ടെല്ലൊ; എന്നാൽ ഈ ചെറിയ നാമസങ്കീർത്തനം പൊതുജനങ്ങൾക്കു പരക്കെ ഉപയോഗത്തിന്നുവേണ്ടിയുണ്ടാക്കീട്ടുള്ളതാണു്. അദ്ദേഹം പറയുന്നു:-
"ഋതുവായപെണ്ണിനുമിരപ്പോനും ദാഹകനും
പതിനന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
'ഹരിനാമകീർത്തന'മിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല ഹരിനാരായണായ നമഃ"
എഴുത്തച്ഛന്റെ പ്രവൃത്തികൾ എപ്പോഴും പണ്ഡിതന്മാരെ ഉദ്ദേശിച്ചല്ല; അദ്ദേഹം അജ്ഞാനതിമിരാന്ധ-