ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വാനേ ഇവിടെ നിർവ്വാഹമുള്ളു. "വള്ളത്തോൾ" ക്കവികോകിലം, മഹാകവിയെ അഭിസംബോധനം ചെയ്തിങ്ങനെ പാടിയിരിയ്ക്കുന്നു:-

"വൈരാഗ്യാമൃതരസം വഹിയ്ക്കും ഭവച്ചിത്ത-
ക്ഷീരസിന്ധുവിൽനിന്നു സംഭൂതം 'ചിന്താരത്നം'
കൈരളീസാഹിത്യത്തിൻ നെഞ്ചിലായ് വിളങ്ങുന്നൂ
കൈടഭാന്തകൻ തങ്കൽ കൌസ്തുഭരത്നംപോലെ"



5. കൈവല്യനവനീതം

ഇതു "ചിന്താരത്ന"ത്തിന്റെ സഹോദരസ്ഥാനത്തിന്നു സർവ്വഥാ അർഹമായ ഒരു ചെറുകിളിപ്പാട്ടാണു്. തമിഴിൽ ഈ പേരിൽത്തന്നെ സാമാന്യം വലിയ ഒരു പുസ്തകമുണ്ടു്. ആവാപോദ്വാപങ്ങൾ ചെയ്തിട്ടുള്ള അതിന്റെ ഒരു തർജ്ജിമയാണീഗ്രന്ഥം. അനർഘമായ പ്രസ്തുതരത്നത്തിന്റെ മാഹാത്മ്യം മിക്ക കേരളീയരും ധരിയ്ക്കാതെയാണിരിയ്ക്കുന്നതെന്നു തോന്നുന്നു. ഇതിൽ ചിലേടത്തു മൂലത്തിന്റെ വളരെ ശരിയായ തർജ്ജമതന്നെ കാണുന്നുണ്ടു്. നോക്കുക:-

പടർന്ത വേതാന്തമെന്നും പാർക്കടൽമൊണ്ടു മുന്നൂർ
ക്കുടങ്കളി നിറൈത്തുവൈത്താർ കുരവർകളെല്ലാംകാച്ചി
ക്കടൈന്തെടുത്തളിത്തേനിന്ത 'ക്കൈവല്യനവനീതത്തൈ'
അടൈന്തവർ വിടയ മണ്ടിന്റ ലൈവരൊപചിയിലാരെ'
(കൈവല്യനവനീതം, മൂലം)
"https://ml.wikisource.org/w/index.php?title=താൾ:Thunjathezhuthachan.djvu/91&oldid=171903" എന്ന താളിൽനിന്ന് ശേഖരിച്ചത്