തിഹാസികന്മാരുടെ ഇടയിൽനിന്നു് ഒരു കഥകൂടി കേട്ടിട്ടുള്ളതു താഴെ ചേർക്കുന്നു.-
"അദ്ധ്യാത്മരാമായണം മൂലം എഴുതിയ ആൾ തന്റെ ഗ്രന്ഥത്തിന്നു പ്രചാരം കിട്ടാതെ നൈരാശ്യനിഹതനായി സഞ്ചരിയ്ക്കുമ്പോൾ ഒരു ദിവസം ഒരു ഗന്ധർവ്വനെ കണ്ടെത്തി. കവിയുടെ വ്യസനം കണ്ടു് ഉള്ളഴിഞ്ഞ ആ ഗന്ധർവ്വൻ വേഷച്ഛന്നനായി നടന്നിരുന്ന ഒരു ബ്രാഹ്മണനെ ചൂണ്ടിക്കാണിച്ചുകൊടുത്തു്, അദ്ദേഹത്തോടപേക്ഷിച്ചാൽ കാർയ്യസാധ്യം വരുമെന്നുപദേശിച്ചു. അതുപ്രകാരം പ്രവർത്തിച്ചതിനാൽ ഗ്രന്ഥത്തിന്നു പ്രചാരവും കിട്ടി. വേഷച്ഛന്നനായി നടന്നിരുന്ന ബ്രാഹ്മണൻ "വ്യാസമഹർഷി"യായിരുന്നു. അദ്ദേഹം അജ്ഞാതവേഷനായി സഞ്ചരിച്ചിരുന്ന തന്നെ ചൂണ്ടിക്കാണിച്ചു കൊടുത്ത കുറ്റത്തിന്നു ഗന്ധർവ്വനെ "നീ ശൂദ്രനായി ജനിയ്ക്കട്ടെ" എന്നു ശപിച്ചു, ശപ്തനായ ഗന്ധർവ്വൻ മർത്ത്യാവതാരമെടുത്തു "തുഞ്ചത്തെഴുത്തച്ഛ"നെന്നപേരിൽ പ്രസിദ്ധനാകുകയും ചെയ്തു."
എഴുത്തച്ഛനു മറ്റു രാമായണങ്ങളെല്ലാമിരിയ്ക്കെ "അദ്ധ്യാത്മരാമായണ"ത്തോടിത്രയധികം പ്രതിപത്തി തോന്നുന്നതിന്നും, അതുതന്നെ തർജ്ജമച്ചെയ്‌വാനെടുത്തതിന്നും കാരണം ഇതാണത്രെ!
"വാത്മീകിരാമായണം" കവനകലാപ്രധാനവും "അദ്ധ്യാത്മരാമായണം" ഭക്തിരസപ്രധാനവുമാണു്. വാത്മീകിരാമായണത്തിൽ ശ്രീരാമനെ മാതൃകാഭൂത-