നായ ഒരു ഉത്തമ രാജാവായിട്ടും, അധ്യാത്മരാമായണത്തിൽ അദ്ദേഹത്തെ വിഷ്ണുവിന്റെ ഒരവതാരമായുമാണ് വർണ്ണിച്ചിരിയ്ക്കുന്നത്. ഈ ഗ്രന്ഥങ്ങൾക്കു തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ ഇവയാണ്.
വാത്മീകിരാമായണത്തെപ്പോലെ ഇതു ഏഴു കാണ്ഡങ്ങളായിതന്നെ വിഭജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. ഭാഷാസ്വരൂപം പരിശോധിക്കുമ്പോൾ ഇത് എഴുത്തച്ഛന്റെ മദ്ധ്യകാലത്തെ കവിതയാണെന്നു പറയേണ്ടി വരും. മിയ്ക്കവാറും മൂലത്തോടടുത്ത തർജ്ജമ തന്നെയാണിതിൽ കാണുന്നത്. എന്നാൽ ആവശ്യമുള്ളേടത്ത് സ്വാതന്ത്ര്യം ധാരാളമെടുത്തിട്ടുമുണ്ടു്.
7. മഹാഭാരതം
ഒരു ലക്ഷത്തിരുപതിനായിരം പദ്യങ്ങളടങ്ങിയതും, ലോകോത്തരഗുണോത്തരവുമായ ഒരു മഹാഗ്രന്ഥമാണു് സംസ്കൃതത്തിലുള്ള സാക്ഷാൽ "മഹാഭാരതം". എഴുത്തച്ഛന്റെ മഹാഭാരതം ഇതിന്റെ തർജ്ജമയല്ല. മഹാകവി "ക്ഷേമേന്ദ്ര" ൻറെ "ഭാരതമഞ്ജരി" യുടെ തർജമയാണെന്നു ചിലർ ഊഹിയ്ക്കുന്നുണ്ട്. എന്നാൽ ആ അഭിപ്രായവും ശരിയാണെന്നു പറവാൻ നിവൃത്തിയില്ല. ഇതെഴുതുന്ന ആൾ ഈ രണ്ടു ഗ്രന്ഥങ്ങളും പരസ്പരം തട്ടിച്ചു വായിച്ചു നോക്കുകയുണ്ടായി. തർജ്ജമയാണെന്നു പറവാൻ നിവൃത്തിയില്ലാത്ത വിധം അവ തമ്മിൽ അത്രയധികം ഭേദിച്ചിരിയ്ക്കുന്നു. ഇതദ്ദേഹം മഹാഭാരതം ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച ഒരു സ്വ-