രുന്നു. ശിഷ്യന്മാർക്കു ഗുരുവിഷയകമായുള്ള ഭക്തി പ്രദർശിപ്പാനാണിങ്ങിനെ ചെയ്തിരുന്നതു്. അപ്രസിദ്ധന്മാരായ കവികൾ പ്രസിദ്ധകവികളുടെ ആരുടെയെങ്കിലുമാണെന്നും പറഞ്ഞു്, അവനവന്റെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു് ആ നിലയിൽ അവയേപറ്റി പൊതുജനങ്ങൾക്കുള്ള അഭിപ്രായം അറിവാൻ ശ്രമിയ്ക്കുന്നതും അന്നു് അസാധാരണയായിരുന്നില്ല; ഈ വഴിയ്ക്കെല്ലാം ആയിരിയ്ക്കണം തെറ്റിദ്ധാരണകൾക്കിട വന്നിട്ടുള്ളതു്. അജ്ഞാതകർത്തൃകങ്ങളായ ചില കൃതികളുടെ ഗുണപൌഷ്കല്യം അവ ഏതെങ്കിലും പ്രസിദ്ധമഹാകവികളിൽ ചുമത്തുവാൻ ജനാവലിയെ പ്രേരിപ്പിച്ചിട്ടുമുണ്ടാവാം. എഴുത്തച്ഛനിൽ കർത്തൃത്വം ചുമത്തെപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങളിൽ ഒന്നു "ശിവപുരാണ"മാണു്.
ശിവപുരാണം
ഇതു എഴുത്തച്ഛന്റെ കവിതയാണെന്നു മിസ്റ്റർ ഗോവിന്ദപ്പിള്ള തന്റെ "ഭാഷാചരിത്ര"ത്തിൽ പ്രസ്താവിയ്ക്കുകയും, അതിനെ അനുസരിച്ചു പലരും ഈ അഭിപ്രായത്തെത്തന്നെ തുടരുകയും ചെയ്തിട്ടുണ്ടു്. പിള്ളയവർകളെ ഇങ്ങിനെ പറവാൻ പ്രേരിപ്പിച്ചതു് ഇതിലെ കവിതാഗുണമാണെന്നു തോന്നുന്നു. പക്ഷെ കവിതാഗുണംകൊണ്ടു മാത്രം ഈ അഭിപ്രായത്തെ സാധൂകരിപ്പാൻ സാധിയ്ക്കുമൊ എന്നു സംശയിയ്ക്കുന്നു. കുഞ്ചൻ നമ്പ്യാരാണിതിന്റെ കർത്താവെന്നുള്ളതിന്നു പലേ തെളിവുകളുമുണ്ടു്. അവയിൽ ചിലതു താഴെ