കൊടുപ്പിൻ നിങ്ങൾ❊❊❊❊"
ഈ ഭാഗങ്ങൾ നമ്പിയാരുടെതായിരിപ്പാൻ വഴിയുണ്ടെന്നു് അദ്ദേഹത്തിന്റ സാഹിത്യത്തിൽ പരിചയമുള്ളവരോടു പറയണമെന്നില്ല. ഇനിയും നോക്കുക :-
"ജ്യോതിഷക്കാരനും മന്ത്രവാദിയ്ക്കുമ-
ച്ചാതുർയ്യമേറുന്ന വൈദ്യനും വേശ്യയ്ക്കും
ഏതുംമടിയ്ക്കാതെ വേണ്ടതു നൽകുവാൻ
ഭൂതലസ്വാമികൾക്കില്ലൊരു സംശയം!
മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു
പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷന്നു
കൊറ്റുമാത്രം പോലുമെങ്ങും കഴിവരാ."
ശിവപുരാണം
"ജ്യോതിഷക്കാരനും മന്ത്രവാദിയ്ക്കുമ-
ച്ചാതുർയ്യമേറുന്ന വൈദ്യനും വേശ്യയ്ക്കും
ഏതും മടിയ്ക്കാതെ വേണ്ടതു നൽകുവാൻ
ഭൂതലവാസികൾക്കില്ലൊരു സംശയം!
മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു
പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷന്നു
കൊറ്റുമാത്രം പോലുമെങ്ങും കഴിവരാ."
ഹരണീസ്വയംവരം, തുള്ളൽ
ഇതിൽ അധോരേഖാങ്കിതമായ വാക്കുകൾക്കു മാത്രമേ വ്യത്യാസമുള്ളു. ഇങ്ങിനെത്തെ ഭാഗങ്ങൾ ഇനിയും ഉദ്ധരിച്ച കാണിപ്പാനുണ്ടു്; പക്ഷേ ഗ്രന്ഥവിസ്തരഭയംനിമിത്തം അവയെ ഇവിടെ ഉപേക്ഷിയ്ക്കയാണു ചെയ്യുന്നതു നമ്പിയാർ എഴുത്തച്ഛന്റെ കവിത വള