ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

28 ഉത്തരരാമചരിതം.

                                        ദണ്ഡകം.

സീമാവിഹീനഗുണധാമാ നയാംബുനിധി രാമാവനീശനഥ പേത്തും കരുണയൊടു പാർത്തും വിരുതുകൾ കൊടുത്തും ഹിതവചനമനുനയമൊ- ടതിസരസമരുളിയവർഹൃടി പെരുകുമഴുലതു കെടുത്തും ഭ്രാതാക്കളൊത്തു ഹരിനാഥാശരൌഘപതി- വാതാത്മജാദ്യതെയശേഷം പുനരതിവിശേഷം ഹൃതനിഖിലദോഷം സൽകൃതികൾ ചെയ്തു നിജ- സഖ്യവരചിഹ്നമണിയിച്ചുടനയച്ചു ശുഭഘോഷം. കണ്ണീരു വാർത്തവരുമർണ്ണോജലോചനനെ വന്ദിച്ചു തെല്ലിട ഗമിച്ചു,മുഹുരപി തിരിച്ചൂ, പഥി പഥി നമിച്ചു,തങ്ങളിലൊരക്ഷരവു- മെന്നിയെയധോമുഖമൊടങ്ങിനെ ചിരം പരിതപിച്ചൂ. നിശ്വാസവേഗമൊടു വിശ്വാഭിരാമനുടെ- യാശ്വാസവാക്കുകൾ നിനച്ചൂ , മനമതു പിടച്ചൂ: വിവശതകൾ വാച്ചൂ , ദേഹഗതി വിട്ട ബഹു- ദേഹികൾകണക്കു നിജദേശമതിലേക്കഭിചലിച്ചൂ. 180

                                    --------------




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/33&oldid=171943" എന്ന താളിൽനിന്ന് ശേഖരിച്ചത്