ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നാലാംസർഗ്ഗം

                         ----------------

വാനരനിശാചരപുംഗവന്മാരെയെല്ലാം മാനിച്ചു പറഞ്ഞയച്ചീടിനോരനന്തരം മാനവേശ്വരൻ നിജസോദരന്മാരുമായി ക്ഷൊണിയെക്കാത്തുംകൊണ്ടു സസുഖം വാണീടിനാൻ. രാമരാജേന്ദ്രൻ രാജ്യം രക്ഷിച്ചു വാഴുംകാല- മാമയമകന്നിതു ജീവികൾക്കെല്ലാം ദ്രുതം ഭൂമിയും ജാമാതാവിൽ പ്രീതികൊണ്ടെന്നപോലെ സീമയില്ലാതെ വർദ്ധിപ്പിച്ചിതു ഫലോദയം. മാരുതിസേവ്യനെന്നു ചിന്തിച്ചിട്ടെന്നപോലെ മാരുതൻതാനും സദാ സുഖമായ് വീയീടിനാൻ. സൂരനും പുത്രസ്നേഹമോർത്തു തൻകരം വഴി- ക്കാരാലേകിനാൻ വർഷതോയവും വഴിപൊലെ. ചോരന്മാരെന്ന വാർത്തപോലുമേ കേൾപ്പാനില്ല നാരിമാർക്കില്ല പാതിവ്രത്യഭംഗവും തദാ. വൈരവുമില്ല തമ്മിലാർക്കുമന്നൊരേടത്തു- മീതികളില്ല ബാലമൃത്യുവുമില്ലെങ്ങുമേ. ദുർഗുണതമോവൃന്ദമൊക്കവേ നക്തംചര- വർഗ്ഗവൈരിയാം മിത്രവംശ്യന്റെ മഹോദയേ തൽക്ഷണം നശിച്ചിതു സൽഗുണം നവപദം സിദ്ധിച്ചപോലെ മേന്മേൽ വർദ്ധിച്ചു തദന്തരേ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/34&oldid=171944" എന്ന താളിൽനിന്ന് ശേഖരിച്ചത്