ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

40 ഉത്തരരാമചരിതം.

രാജാവിനെക്കുറിച്ചോരൊന്നു ചൊല്ലുമേ വ്യാജനെന്യേ ചാരദൃഷ്ടികൊണ്ടല്ലയോ രാജാവതെല്ലാമറിഞ്ഞു ചെയ്യേണ്ടതും. മൂഢരാം പൌരരും നാട്ടുകാരും ചൊല്ലു- മീടറ്റവാക്കുകളും വഴിപോലെ നീ ആടലുമേതും വിഷാദവും പേടിയും കുടാതെ വിശ്വാസമാർന്നുരചെയ്കടോ. ഇങ്ങിനെ നിർബ്ബന്ധമായ് നൃപൻ ചൊന്നതു തിങ്ങും വിഷാദേന കേട്ടോർനന്തരം അഞ്ജലി കുപ്പിസ്സമാഹിതനായ് രാജ- 80 കഞ്ജരൻതന്നോടുണർത്തിച്ചു ഭദ്രനും. മാനവദേവ പ്രസാദിക്ക സാമ്പ്രതം മാനുഷരേവമോതുന്നിതോരോതരം. ദുഷ്കരകർമ്മം രഘുവരൻ ചെയ്തിതു തെക്കേക്കടലിൽ ചിറകെട്ടിനാൻ വിഭു. പണ്ടുള്ളുവരാരുമെന്നല്ലസുരരു- മണ്ടർകോനും ചെയ്തുകേൾപ്പതില്ലീവിധം. ദുർദ്ധർഷനായുള്ള രാത്രിഞ്ചരേന്ദ്രനെ ഭൃത്യവർഗ്ഗത്തൊടും കൊന്നിതു രാഘവൻ വാനരരാക്ഷ സവർഗ്ഗത്തെയൊക്കയും മാനവാധീശ്വരൻ തൻപാട്ടിലാക്കിനാൻ. പോരിൽ ദശാനനനെക്കൊന്നു ഭുപതി- വീരൻ മിഥിലേന്ദ്രപുത്രിയെ വീണ്ടഹോ വന്നോരമർത്തെയാകവേ തീർത്തഥ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/45&oldid=171956" എന്ന താളിൽനിന്ന് ശേഖരിച്ചത്