ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

50

ഉത്തരരാമചരിതം

സൌമിത്രഭാഷിതം കേട്ടു സന്തുഷ്ടയാം
ഭൂമീസുതയും പുറപ്പെട്ടു തൽക്ഷണം.
തൂമയേറും ബഹുപട്ടാംബരാദികൾ
മാമുനിപത്നിമാർക്കേകുന്നതിന്നഹോ
സത്വരം തേരിൽ വെപ്പിച്ചുകൊണ്ടൌത്സുക്യ -
വിഹ്വലയായാളിമാരോടനന്തരം
ലക്ഷ്മണചിത്തം പിളൎന്നീടുമാറേവ -
മുൽഗതസന്തോഷമോടു ചൊല്ലീടിനാൾ.
ഗംഗാതടാന്തേ വസിക്കും മുനീന്ദ്രരെ
വന്ദിപ്പതിന്നു ഞാൻ പോകുന്നു സാമ്പ്രതം
പുണ്യം വളൎക്കുമനുഗ്രഹം സിദ്ധിച്ചു
വന്നീടുവൻ രണ്ടുനാൾക്കുള്ളിലാദരാൽ.
നിങ്ങൾ നോക്കീടേണമെന്നുടെയാക്കിളി -
ക്കുഞ്ഞുങ്ങൾ രണ്ടിനെയും കനിഞ്ഞെപ്പൊഴും
പ്രാണങ്ങൾ പോലാണെനിക്കവയെന്നതു
മാനസേ നിങ്ങളറിഞ്ഞതല്ലോ പരം.
ഇത്ഥമോതിഗ്ഗൎഭമന്ഥരഗാമിനി
ധാത്രീതനൂജ മന്ദം തേരിലേറിനാൾ.
ലക്ഷ്മണനും ശോകവേഗം ബലാൽ തട -
ഞ്ഞക്ഷണമേറിപ്പുറപ്പെട്ടു മെല്ലവേ.
പിന്നെസ്സുമിത്രാത്മജാഞ്ജയാ സാരഥി,
മന്ദമത്തേർ നടത്തീടും ദശാന്തരേ
രമ്യങ്ങളാമിഷ്ടദേശങ്ങളിൽചെന്നു
തന്മനോവാഞ്ഛ സാധിപ്പതോൎത്തോൎത്തഹോ






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/55&oldid=171967" എന്ന താളിൽനിന്ന് ശേഖരിച്ചത്