ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഏഴാം സർഗ്ഗം. 63

പാലനം ചെയ്ത സത്യവ്രതനെങ്കിലും
നിന്നിലീവണ്ണം കഠിനം പ്രവർത്തിച്ച
മന്നവനിൽ പരം മന്യുവുണ്ടത്ര മേ
ശാന്തസത്വാഢ്യമായോരീത്തപോവനേ
സ്വാന്തേ ഭയം വിനാ വാൾക നീ ശോഭനേ.
സന്തതം പുണ്യദമാമിങ്ങു നീ പെറും.
സന്തതിതൻ ശുഭകർമ്മങ്ങൾ ചെതിടാം.
നന്മയേറും പർണ്ണശാലകൾ തീരത്തു
തിങ്ങും തമസാനദിയിൽ കുളിച്ചുടൻ
വെണ്മണൽതിട്ടിൽ സുരാർച്ചനം ചെയ്യുമ്പൊ-
ളുന്മേഷമുണ്ടായ്‌വരും തവ മാനസേ.
ഓരോതരം സൽഫലങ്ങളും പൂക്കളു-
മാരാൽ ഹരിചുകൊണ്ടാശ്രമേ വന്നുടൻ
ചാരുവാക്യങ്ങൾ ചൊല്ലും മുനികന്യമാർ
പാരമാശ്വാസമേകും തവ സാദരം.
ഇത്തരം വാല്മീകിമാമുനി ചൊല്ലീടും.
മൂത്തമവാക്യങ്ങൾ കേട്ടു വൈദേഹിയും
വിശ്വാസപൂർവ്വകം സമ്മതിച്ചിട്ടഥ
തച്ചരണങ്ങളിൽ താണു കൂപ്പീടിനാൾ.
ഭൂരേണുവെങ്ങും പുരണ്ട ഗാത്രത്തൊടു-
മേറയും വാടി വരണ്ട വക്ത്രത്തോടും
പാരം കലങ്ങിത്തളർന്ന നേത്രത്തോടും
നാരീകുലോത്തമയാൾ നടന്നാളഹോ.
പാവനനാം മുനിനാഥന്റെ പിമ്പങ്ങു






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/68&oldid=171981" എന്ന താളിൽനിന്ന് ശേഖരിച്ചത്