ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
9

അളവും ഗുണവും


പ്രപഞ്ചം ചലനാത്മകമാണ്. അതിന്റെ അസ്തിത്വത്തിന്റെ രൂപം തന്നെ ചലനമാണ് എന്ന് നാം പറഞ്ഞു. ചില ഉദാഹരണങ്ങളെടുക്കാം. നമ്മുടെ ഓരോരുത്തരുടെയും കാലത്തെഴുന്നേറ്റ മുതൽ രാത്രി ഉറങ്ങി അടുത്തദിവസം കാലത്തെഴുന്നേൽക്കുന്നതുവരെയുള്ള ഒരു ദിവസം പരിശോധിക്കാം. ചായക്ക് വെള്ളമിടുന്നു. പല്ലുതേക്കുന്നു, ചായകുടിക്കുന്നു, കുളിക്കുന്നു, ഭക്ഷണം പാകം ചെയ്യുന്നു, കഴിക്കുന്നു, ജോലിക്കു പോകുന്നു, കടയിൽ പോകുന്നു, തിരിച്ചു വരുന്നു, ഭക്ഷണം പാകം ചെയ്യുന്നു, ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു. മിക്കദിവസവും ഇതുതന്നെ ക്രമം. ചിലപ്പോൾ സമ്മേളനങ്ങൾ ഉണ്ടാകും. ചിലപ്പോൾ ബന്ധുവീട്ടിൽ പോകും. ചിലപ്പോൾ സിനിമ കാണാൻ പോകും. മൊത്തത്തിൽ നോക്കുമ്പോൾ ഓരോ ദിവസവും തലേദിവസത്തേതിന്റെ ആവർതനമാണ് നാം എല്ലാം ചെയ്യുന്നുണ്ട്. വെറുതെ ഇരിക്കുകയല്ല. പക്ഷേ, ഒരു തരം ആവർതനം. ഇവിടെ മാറ്റം അഥവാ ചലനം ആവർതനമല്ല. എന്നാൽ നൂറുശതമാനവും ആവർതനസ്വഭാവമുള്ളതാണ്. വിശദാംശങ്ങളിൽ മാത്രമല്ല വ്യത്യാസം. പ്രൈമറിസ്കൂളിൽ പോകുന്ന കാലത്തെ ഒരു ദിവസത്തെ, ഹൈസ്കൂളിൽ പോകുന്ന കാലത്തെ ഒരു ദിവസമായും ജോലിക്കുപോകുന്ന കാലത്തെ ഒരു ദിവസമായും താരതമ്യപ്പെടുത്തിയാൽ ഒട്ടേറെ വ്യത്യാസം കാണാം. ഒരു ദിവസത്തെ തലേദിവസവുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ര വലിയ വ്യത്യാസമൊന്നും കാണുന്നില്ലെങ്കിലും

107
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/106&oldid=217854" എന്ന താളിൽനിന്ന് ശേഖരിച്ചത്