ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



ശേഷതകൾ കൈവന്നെന്നും വരും - മ്യൂട്ടേഷന്റെയും മറ്റും ഫലമായി നിഷേധത്തിന്റെ നിഷേധം എന്ന നിയമത്തിന്റെ എല്ലാവശങ്ങളും ഈ ഉദാഹരണത്തിൽ പ്രകടമാകുന്നില്ല.

പ്രാകൃതമായ കല്ലു്, ചെത്തി മുർച്ചകൂട്ടിയ കല്ലു്, ഓട്ടുളി, ഇരുമ്പുളി, കട്ടിങ് മെഷിനുകൾ...മരത്തടി, ഇരുമ്പുകുടം, ഹൈഡ്രോളിൿഫോർജ്ജ് ... തുളക്കോൽ, തിരി ഉളി, ഡ്രിൽ, ലേസർ, ബീം....മരക്കമ്പ്, മരക്കലപ്പ, ഇരുമ്പുകലപ്പ, ട്രാക്ടർ ഉല്പാദനോപകരണങ്ങളുടെ വളർച്ച വ്യക്തമാണ്.

ഈ വിശദീകരണങ്ങളിൽനിന്ന് ഒരു കാര്യം വ്യക്തമാകുന്നു. വസ്തുവിനോ പ്രതിഭാസത്തിനോ പുറമെനിന്ന് അതിനകത്തേക്ക് കുത്തിച്ചെലുത്തുന്ന ഒന്നല്ല നിഷേധം. മറിച്ച്, അതിന്റെ ആന്തരികമായ ചലനത്തിന്റെ, വളർച്ചയുടെ ഫലമായാണ് അത് ഉണ്ടാകുന്നത്. സമൂഹത്തിന്റെ മാറ്റത്തിന്റെ കാര്യത്തിൽ നാമിത് വ്യക്തമായി കണ്ടതാണ്.

ഗുണപരമായ മാറ്റം സംഭവിക്കുക എന്ന് പറയുന്നത് ആദ്യമുണ്ടായിരുന്നതിന്റെ പൂർണ്ണനാശം സംഭവിക്കലല്ല. എങ്കിൽ മാറ്റം എന്ന് പറയില്ലല്ലോ. വെള്ളം തിളച്ച് ആവിയാകുമ്പോൾ, അതിന്റെ രാസചേരുവക്ക് മാറ്റം വരുന്നില്ല. പുതിയ ചില ഗുണങ്ങൾ സിദ്ധിക്കുകയും പഴയ ചിലവ നഷ്ടപ്പെടുകയും മാത്രമാണ് ചെയ്യുന്നത്. ചിലർ നിഷേധം എന്ന പദത്തെ "നാശം" എന്ന പദത്തിന് തുല്യാർത്ഥത്തിലാണ് കണക്കാക്കുന്നത്. അത് ശരിയല്ല. അടിമത്തവ്യവസ്ഥ മാറി (നിഷേധിക്കപ്പെട്ട്) ഫ്യൂഡലിസ്റ്റ് വ്യവസ്ഥ വന്നപ്പോൾ അന്നേവരെ ആർജ്ജിച്ചിരുന്ന അനുഭവങ്ങളും, അറിവുകളും നശിക്കുകയുണ്ടായില്ല. ഭാഷ മാറിയില്ല. കല, സംസ്കാരം മുതലായവയുടെ ഉള്ളടക്കത്തിൽ ക്രമത്തിൽ മാറ്റം വന്നെങ്കിലും രൂപത്തിൽ വലിയ മാറ്റം വന്നില്ല. പുരോഗതിക്ക് തടസ്സമായവ മാത്രമേ മാറിയുള്ളു. സാങ്കേതികവിദ്യകളും മറ്റ് വിജ്ഞാനങ്ങളും നശിപ്പിക്കപ്പെട്ടില്ല. നാടുവാഴിത്തവ്യവസ്ഥയിൽ നിന്ന് മുതലാളിത്തവ്യവസ്ഥയിലേക്ക് മാറിയപ്പോഴും ഇതുതന്നെയാണ് സംഭവിച്ചത്. നാടുവാഴിത്ത വ്യവസ്ഥയിലെ ജീർണ്ണിച്ചവയും പുരോഗമനവിമുഖവുമായ കാര്യങ്ങൾ മാത്രമാണ് നശിപ്പിക്കപ്പെട്ടത്. പുരോഗമനപരവും നല്ലതും ആയ കാര്യങ്ങൾ എല്ലാം നിലനിർത്തപ്പെട്ടു. ഗണിതവും, രസതന്ത്രവും സാഹിത്യവും ഒന്നും നശിച്ചില്ല. അവയെല്ലാം ഉല്പാദനശക്തിയുടെ വളർച്ചയെ സഹായിക്കുന്നവയായിരുന്നു. നശിപ്പിക്കപ്പെട്ടത് ഉല്പാദനശക്തിയുടെ വളർച്ചക്ക് വിഘാതമായിനിന്നിരുന്ന സ്വത്തുടമാവന്ധങ്ങളും നാടുവാഴി-അടിയാള ബന്ധങ്ങളും ആണ്.

ഒക്ടോബർ വിപ്ലവത്തിനുശേഷം വിപ്ലവത്തിന് മുമ്പുണ്ടായിരുന്ന എല്ലാ കലാ-സാഹിത്യ സമ്പത്തുകളും നശിപ്പിക്കണം. അവ ബൂർഷ്വാസിയുടെതാണ്. തൊഴിലാളിവർഗ്ഗത്തിന്റെതായ തികച്ചും പുതുതായ കലകൾക്ക് രൂപംകൊടുത്ത് വളർത്തിക്കൊണ്ട് വരണം എന്ന് വാദിച്ചവർ ഉണ്ടായിരുന്നു. ടോൾസ്റ്റോയിയും ഗോഗളും മയ്ക്കോവ്‌സ്കിയും ലമൊണലൊവും എല്ലാം ഇക്കൂട്ടർക്ക് വർജ്ജ്യമായിരുന്നു. അവരുടെ സൃഷ്ടികൾ ഏതെങ്കിലും ഒരു പ്രത്യേകവർഗ്ഗത്തിന്റെ മാത്രമല്ലെന്നും ജനങ്ങളുടെ ആകെയുള്ള മഹത്തായ പാരമ്പ-

116
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/115&oldid=172034" എന്ന താളിൽനിന്ന് ശേഖരിച്ചത്