ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



സ്ഥയും തകരാനും പുതിയ ഒന്നു് രൂപപ്പെടാനും ഇടയാക്കിയതു് ഉല്പാദനശക്തിയും, ഉല്പാദനബന്ധങ്ങളും തമ്മിലുള്ള സംഘട്ടനമാണെന്നും കണ്ടു.

ഇന്നു് നടന്നുകൊണ്ടിരിക്കുന്ന വിപ്ലവസമരത്തിനു് നേതൃത്വം നൽകാൻ നിയുക്തരായിട്ടുള്ള തൊഴിലാളിവർഗ്ഗത്തിനു് അതിനു് കഴിയണമെങ്കിൽ, ഈ ചരിത്രപരവും ഭൗതികവാദപരവും ആയ വീക്ഷണം ഉണ്ടായേ തീരു. "ചെയ്ത വേലക്കു് ന്യായമായ കൂലി" എന്ന മുദ്രാവാക്യം കാലഹരണപ്പെട്ടിരിക്കുന്നുവെന്നും "കൂലിവേലവ്യവസ്ഥ അവസാനിപ്പിക്കുക" എന്നതായിരിക്കണം മുദ്രാവാക്യമെന്നും ഒരു നൂറ്റാണ്ടിനു് മുമ്പുതന്നെ എംഗൽസ് നമ്മോടു് പറഞ്ഞിട്ടുണ്ടു്. അപ്പോൾ തൊഴിലാളികളെ സംബന്ധിച്ചെടുത്തോളം 'ശാസ്ത്രബോധ'ത്തിന്റെ കാതലായ ഒരു വശം ഇതാണു്.

കൂലിവേല വ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നു

മത്സരാധിഷ്ഠിത സാമൂഹ്യവ്യവസ്ഥ കാലഹരണപ്പെട്ടിരിക്കുന്നു. ഉല്പാദന ഉപകരണങ്ങളുടെ ഉടമസ്ഥതയാണു് മത്സരത്തിനു് നിദാനം. അതൊഴിവാക്കാൻ ഉല്പാദന ഉപകരണങ്ങൾ പൊതു ഉടമയിലാക്കേണ്ടിയിരിക്കുന്നു.

ഈ അവസാനം പറഞ്ഞതിന്റെ ശാസ്ത്രീയമായ ന്യായീകരണം എന്താണെന്നു്, അതു് നമ്മുടെ ആത്മനിഷ്ഠമായ ആഗ്രഹം മാത്രമല്ലേ എന്നു് ചോദിച്ചേക്കാം. അല്ല. കാരണം, എല്ലാ ഉല്പാദന ഉപകരണങ്ങളും ഉണ്ടാക്കിയിട്ടുള്ളതു് ജനങ്ങളാണു് ഒരോന്നിനും നിരവധി നൂറ്റാണ്ടുകളിലായി, നിരവധി രാജ്യങ്ങളിലായി ജനിച്ചു്, അദ്ധ്വാനിച്ചു്, ജീവിച്ചു് മരിച്ചവരുടെ അദ്ധ്വാനത്തിന്റെ അംശം കാണാം. മാത്രമല്ല, അതിൽ മറ്റൊന്നും തന്നെ ഇല്ലതാനും. ഏതൊരു ഉപകരണവുമെടുത്തോളു, അതു് മുർത്തരൂപം കൊണ്ടിട്ടുള്ള മനുഷ്യാദ്ധ്വാനം മാത്രമാണു്. മറ്റൊന്നുമല്ല. വേണമെങ്കിൽ നമ്മുക്കു് കുറച്ചുകൂടി വിശദമായി പരിശോധിച്ചുനോക്കാം.

ഉദാഹരണത്തിനു് ലെയ്ഥ് ഒരു ഉല്പാദന ഉപകരണമാണു്. കളമശ്ശേരിയിലെ എച്ഛ് എം ടി ഫാക്ടറിയിൽ ഉണ്ടാക്കുന്ന ഒരു ലെയ്ഥ്, അതിൽ എന്തെല്ലാം അടങ്ങിയിട്ടുമ്ടു്. തൊഴിലാളികളുടെ അദ്ധ്വാനം അടങ്ങിയിട്ടുണ്ടു്. കൂടാതെ, ആ യന്ത്രമുണ്ടാക്കാനായി കളമശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്. ഇവയുടെ ഒരംശവും അതിൽ അടങ്ങിയിരിക്കും. അങ്ങനെ കളമശ്ശേരിയിൽ ഉണ്ടാക്കിയ യന്ത്രത്തിന്റെ - ഇതിനെ ഇന്നത്തെ യന്ത്രം എന്നു് വിളിക്കാം - ഘടന ഇങ്ങനെ കുറിക്കാം:

എച് എം ടി
ലെയ്ഥ് = കളമശ്ശേരിയിലെ തൊഴിലാളികളുടെ അദ്ധ്വാനം
+ അസംസ്കൃതപദാർത്ഥം
+ കളമശ്ശേരിയിൽ സ്ഥാപിച്ചിട്ടുള്ള യന്ത്രത്തിന്റെ (ഇന്നലത്തെ യന്ത്രത്തിന്റെ) ഒരംശം
120
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/119&oldid=172038" എന്ന താളിൽനിന്ന് ശേഖരിച്ചത്