ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല



കെയും മാർക്സ് പറഞ്ഞത് ശരിയാണെന്ന് ഇന്ന് ബോദ്ധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ഇന്ന് നമ്മളോരോരുത്തരുടെയും മുമ്പിൽ തീരുമാനിക്കപ്പെടേണ്ടതായ നൂറുകണക്കിന് ചോദ്യങ്ങൾ കിടപ്പുണ്ട്. ദേശസാൽക്കരണത്തിന്റെ പ്രശ്നമായാലും വേണ്ടില്ല, മാവേലിസ്റ്റോറുകളുടെ പ്രശ്നമായാലും വേണ്ടില്ല, ജലസേചനമോ, പൊതുജനാരോഗ്യമോ, വൈദ്യുതിയോ, വിദ്യാഭ്യാസമോ എന്തിന്റെ പ്രശ്നമായാലും വേണ്ടില്ല, പഴയ അനുഭവങ്ങളുടെ സത്ത ഉൾക്കൊള്ളുകയും ഉപരിപ്ലവങ്ങളായവയെ തള്ളുകയും ചെയ്ത് പുതിയ ധാരണകൾക്ക് രൂപം കൊടുക്കാനും അവയനുസരിച്ച് പ്രവർത്തിക്കാാനും നാം ബാദ്ധ്യസ്ഥരാണ്. ഇതിൽ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ ഘടകങ്ങളുണ്ട്, അവയെ വേർതിരിക്കാൻ നമുക്ക് കഴിയണം.

നമ്മുടെ നാട്ടിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ വരുത്തുമെന്ന് എല്ലാ രാഷ്ട്രീയപാർട്ടികളും അവകാശപ്പെടുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ചിലയിടങ്ങളിലെങ്കിലും അധികാരത്തിൽ വന്നിട്ടുണ്ടുതാനും. ആരും ഇതേവരെ സോഷ്യലിസം വരുത്തിയിട്ടില്ല. അഥവാ വല്ലവരും തങ്ങൾ സോഷ്യലിസം സ്ഥാപിച്ചെന്ന് അവകാശപ്പെടുകയാണണെങ്കിൽ ആ സോഷ്യലിസം നമ്മിൽ ഭൂരിപക്ഷം പേർക്കും രുചിക്കുന്നതല്ല. സോഷ്യലിസം എന്നുവെച്ചാൽ എന്ത്‍? കമ്യൂണിസം എന്നാലെന്ത്‍? അവയുടെ ഏറ്റവും മൌലികമായ ഘടകങ്ങളേവ? പരിവർത്തനത്തിന്റെ പ്രശ്നങ്ങളേവ? അവ തരണം ചെയ്യുന്നതിന് സ്വീകരിക്കേണ്ട മാർഗ്ഗങ്ങളേവ? ആരാണ് മുൻകൈയ്യെടുക്കേണ്ടത്? ആരെയെല്ലാമാണ് കൂട്ടുപിടിക്കേണ്ടത്? ആരെല്ലാമാണ് തടസ്സമായി നിൽക്കുക? ഇതെല്ലാം വേർതിരിച്ചറിയുകതന്നെ വേണം. ചരിത്രപരമായ അനുഭവങ്ങളുടെയും അവയിൽനിന്നുയിർക്കൊണ്ട സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തിലേ ഇതെല്ലാം ചെയ്യാൻ സാധിക്കൂ.

എന്താണ് ഇന്നത്തെ ഇന്ത്യയിലെ സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ? മുതലാളിത്തമാണോ? സോഷ്യലിസമാണോ?‍ നമുക്ക് വ്യക്തമായ ധാരണ ഉണ്ടാകണം. ഏതാനും പൊതുമേഖലാസ്ഥാപനങ്ങൾ ഉണ്ടായാൽ സോഷ്യലിസമാകുുമോ? ആവില്ലെന്ന് നാം മനസ്സിലാക്കണം. ഉൽപ്പാദനോപകരണങ്ങളും അസംസ്കൃത പദാർത്ഥങ്ങളും ആയതിനാൽ ഉത്പന്നങ്ങളും ഒക്കെ പൊതു ഉടമയിൽ ആയിരിക്കണം. എങ്കിലേ സോഷ്യലിസമാകൂ. മത്സരമല്ല, സഹകരണമായിരിക്കും സമൂഹത്തിലെ അംഗങ്ങൾ തമ്മിലൂള്ള ബന്ധത്തിന്റെ രൂപം. മുതലാളിത്ത സമൂഹത്തെ ഒറ്റയടിക്ക് സോഷ്യലിസ്റ്റ് സമൂഹമായി മാറ്റാൻ പറ്റില്ല. പല അന്തരാളഘട്ടങ്ങളുണ്ടായിരിക്കും. ഇതെല്ലാം നാം എങ്ങനെ തരണം ചെയ്യും‍? എല്ലാം നാം മനസ്സിലാക്കുകതന്നെ വേണം.

സമൂഹത്തിൽ മാറ്റം വരുത്തുന്നതിൽ, എല്ലാവർക്കും തൊഴിലും വിശ്രമവും ഭക്ഷണവും ആരോഗ്യവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്നതിൽ, ട്രേഡ് യൂണിയനുകളും മറ്റ് ബഹുജനസംഘടനകൾക്കും ഉള്ള പങ്കെന്ത്‍? രാഷ്ട്രീയപ്പാർട്ടികൾക്കുള്ള പങ്കെന്ത്? നാം വ്യക്തമായി മനസ്സിലാക്കുകതന്നെ വേണം.

124
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/123&oldid=217873" എന്ന താളിൽനിന്ന് ശേഖരിച്ചത്