ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



മാറ്റങ്ങളെപ്പറ്റിയും ഒക്കെയുള്ള മനുഷ്യന്റെ സമഗ്രമായ വീക്ഷണമാണ് ദർശനം. എല്ലാ ശാസ്ത്രങ്ങളുടെയും ശാസ്ത്രമാണത്, കൂടുതൽ പൂർണമായ അറിവുണ്ടാകാനുള്ള ഉപാധിയാണത്.

ദർശനം അഥവാ തത്വശാസ്ത്രം എന്ന വാക്ക് കേൾകുമ്പോൾ നമുക്കാദ്യം ഓർമവരുന്നത് മത സിദ്ധാന്തങ്ങളാണ്. 'ഇഹലോക'ത്തിലെ സുഖദുഃഖങ്ങളെയും ഇഹലോകത്തെത്തന്നെയും മിഥ്യയെന്ന് മനസിലാക്കി മറക്കാനും ശാശ്വതമായ പരലോകത്തിലേക്കുള്ള വഴി സുഗമമാക്കാനുമുള്ള മാർഗം ആരായലാണ് അത് എന്നൊരു തോന്നൽ പലരുടേയും ഉള്ളിൽ പൊന്തിവന്നേക്കാം. ഇത് ശരിയല്ല. മതങ്ങളിൽ ദർശനങ്ങൾ ഉണ്ട്. മതങ്ങളിലെയല്ലാത്ത ദർശനങ്ങളും ഉണ്ട്. പരബ്രഹ്മധ്യാനമാണ് ദർശനത്തിന് അടിസ്ഥാനമെന്ന ധാരണ ഹിന്ദുമതവുമായുള്ള നീണ്ട സമ്പർകത്തിൽ നിന്ന് ഉടലെടുക്കുന്നതാണ്. അന്തിമ വിശകലനത്തിൽ ചുറ്റുമുള്ള പ്രപഞ്ചത്തെയും താനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെയും പറ്റിയുള്ള പഠനം തന്നെയാണ് ദർശനം.

ഇവിടെ പഠിക്കുന്നത് മനുഷ്യനാണ്. മനുഷ്യനെ ഒഴിച്ചുനിർതിയുള്ള പഠനമില്ല. പഠനവിഷയം ചുറ്റുമുള്ള ഭൗതികപ്രപഞ്ചമാണ്. അറിവെന്ന് പറയുന്നതോ, തന്റെ പഞ്ചേന്ദ്രിയങ്ങൾ മുഖേനചുറ്റുമുള്ള പ്രപഞ്ചവുമായി പ്രതിവർതിക്കുന്നതിൽ നിന്ന് മനുഷ്യന്റെ തലച്ചോറിൽ ഉളവാകുന്ന പ്രതികരണങ്ങളാണ്. അമൂർതമായി, പ്രത്യേകമായ ഒരു വസ്തുവിനെപ്പറ്റിയല്ലാതെ, ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് മാത്രമുള്ളതാണ്. ആയിരത്താണ്ടുകളായുണ്ടായ ഈ കഴിവിന്റെ വളർചയുടെ ഫലമായി, അതിന്റെ ഭൗതിക അടിസ്ഥാനം തന്നെ മനുഷ്യൻ മറന്നുപോയി. പലരും ഇതിനെ ഒരു സ്വതന്ത്രശക്തി, കേവലശക്തി ആയി പരിഗണിച്ചു. പ്രപഞ്ചസത്യം മുഴുവനും ഈ കഴിവിൽ അടങ്ങിയിരിക്കുന്നതായി ധരിച്ചു. അപ്പോൾ വസ്തുക്കളെയും പ്രതിഭാസങ്ങളെയും എല്ലാം സാമാന്യമായി രണ്ടു വകുപ്പിൽ പെടുത്താമെന്ന് വന്നു. മനുഷ്യന്റെ ചിന്തക്ക് പുറമെ, അതിൽനിന്ന് സ്വതന്ത്രമായി, അതായത് മനുഷ്യൻ അവയെപ്പറ്റി ചിന്തിക്കുന്നുണ്ടോ എന്നതിനെ ആശ്രയിക്കാതെ തന്നെ നിലനിൽകുന്ന പദാർഥാധിഷ്ഠിതമായ വസ്തുക്കൾ ആദ്യത്തെ വകുപ്പിൽപെടുന്നു. വാസ്തവത്തിൽ ചിന്ത എന്ന പ്രക്രിയക്കുതന്നെ ആധാരമായവയാണവ. വസ്തുനിഷ്ഠപ്രപഞ്ചം അല്ലെങ്കിൽ പദാർഥപ്രപഞ്ചം എന്ന പേരിൽ ഇവ അറിയപ്പെടുന്നു. രണ്ടാമത്തെ വകുപ്പിൽപെട്ടവയാകട്ടെ മനുഷ്യന്റെ മനസിൽ നടക്കുന്ന ചിന്തകൾ, അവന്റെ വികാരങ്ങൾ, വിചാരങ്ങൾ, കല, സംസ്കാരം, ഭാഷ, സൗന്ദര്യബോധം, ഇന്ദ്രിയങ്ങളിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങൾ എന്നിവയാണ്. ഇവയ്ക്ക് പൊതുവായി ആശയപ്രപഞ്ചം എന്ന് പേർ.

പദാർഥപ്രപഞ്ചവും ആശയപ്രപഞ്ചവും തമ്മിലുള്ള ബന്ധമെന്ത്? അതിപ്രധാനമായ ഒരു ചോദ്യമാണിത്. ലോകത്ത് ഇന്നോളമുണ്ടായിട്ടുള്ള എല്ലാ ദർശനങ്ങളുടെയും --വേദാന്തമായാലും ശരി, സാംഖ്യമായാലും ശരി, ന്യായമോ, വൈശേഷികമോ, താന്ത്രികമോ, ലോകായതമോ, ആയാലും ശരി, എപ്പിക്യൂറസിന്റെയോ അരിസ്‌തോത്‌ലിന്റെയോ പ്ളേറ്റോവിന്റെയോ കാന്റിന്റെയോ ഹെഗലിന്റെയോ മാർക്സിന്റെയോ ദർശനങ്ങളായാലും ശരി എല്ലാ-

17
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/16&oldid=210699" എന്ന താളിൽനിന്ന് ശേഖരിച്ചത്