ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



ള്ളത്. വെള്ളത്തിന്റെ കണികകൾക്കിടക്കുള്ള പഴുതുകളിൽ ഉപ്പിന്റെ അതിസൂക്ഷ്മ കണികകൾ കയറിക്കൂടി ഒളിച്ചിരിക്കുകയാണ്. ഇതാണ് വിശദീകരണം. ഇത് ശരിയാണുതാനും. വെള്ളത്തിന്റെയും ഉപ്പിന്റെയും തൻ‌മാത്രകൾ ആണ് ഈ കണികകൾ.

ഉപ്പിനെയും വെള്ളത്തെയും കൂടുതൽ ലളിതമായ ഘടകപദാർഥങ്ങളാക്കി വേർതിരിക്കാം. സോഡിയം, ക്ലോറിൻ എന്നീ മൂലകങ്ങളുടെ ഏറ്റവും ചെറിയ കണികകൾ കൂടിച്ചേർനാണ് ഉപ്പിന്റെ അഥവാ സോഡിയം ക്ലോറൈഡിന്റെ തൻ‌മാത്ര. അതുപോലെ ഹൈഡ്രജൻ, ഓക്സിജൻ എന്നീ മൂലകങ്ങളുടെ ഏറ്റവും ചെറിയ കണികകൾ കൂടിച്ചേർനാണ് വെള്ളം ഉണ്ടാകുന്നത്. മൂലകങ്ങളുടെ ഏറ്റവും ചെറിയ ഈ കണികകളെയാണ് പരമാണുക്കൾ അഥവാ അണുക്കൾ എന്ന് വിളിക്കുന്നത്.

ആദ്യകാലങ്ങളിലെ ഭൗതികവാദദർശനങ്ങളുടെ അടിത്തറയായിരുന്നു ഈ അണുവാദം. ചരാചരങ്ങളായ സകല പദാർഥങ്ങളും അതിസൂക്ഷ്മങ്ങളായ കണങ്ങളാൽ (അണു) നിർമിതമാണെന്ന് കണാദമുനിയുടെ വൈശേഷിക സിദ്ധാന്തം വാദിക്കുന്നു. ഗ്രീക്ക് ദാർശനികരായ ലൂസിപ്പൈസ്, ദെമോക്രിത്തസ് തുടങ്ങിയവർ അണുവാദത്തെക്കുറിച്ച് വിശദമായ ചർചകൾ നടത്തി. അലിയൽ, വിസരണം (അകലെയുള്ള പദാർഥങ്ങളുടെ മണം ലഭിക്കുന്നതിന് കാരണം) തുടങ്ങിയ ദൈനംദിനപ്രതിഭാസങ്ങൾ ആണ് അവരെ ഈ വാദത്തിലേക്ക് നയിച്ചത്. പക്ഷേ, ദർശനത്തിന്റെ, തത്വചിന്തയുടെ, ഒരു വിഭാഗമെന്ന നിലയിൽ കവിഞ്ഞ് അന്നത്തെ അണുസിദ്ധാന്തങ്ങളൊന്നും തന്നെ പ്രത്യേക ശ്രദ്ധയെ ആകർഷിച്ചിരുന്നില്ല. ശാസ്ത്രീയമായ പരീക്ഷണ-നിരീക്ഷണങ്ങൾക് അവ വിധേയമായിരുന്നില്ല. അന്ന് അതിനുള്ള സാധ്യതയുമുണ്ടായിരുന്നില്ല.

ആധുനിക രസതന്ത്രവും ഭൗതികവും അണുക്കളുടെ ഗുണധർമങ്ങളെപ്പറ്റി വളരെ അധികം വിവരങ്ങൾ തരുന്നുണ്ട്. ആദ്യമായി, ഏതൊരു പദാർഥമെടുത്താലും ശരി, ഖരരൂപത്തിലോ ദ്രാവകരൂപത്തിലോ ആയിക്കൊള്ളട്ടെ, എല്ലാം അതിസൂക്ഷ്മങ്ങളായ അണുക്കളാൽ നിർമ്മിക്കപ്പെട്ടതണെന്ന സിദ്ധാന്തം നിരവധി പരീക്ഷണങ്ങൾ മുഖേന തെളിയിക്കപ്പെട്ടു. അണുക്കൾ പദാർഥനിർമിതിയിലെ ഇഷ്ടികകൾ ആണെന്ന് പറയാറുണ്ട്: പക്ഷേ, ഒരു വ്യത്യാസം മാത്രം. കെട്ടിടത്തിലെ ഇഷ്‌ടികകൾ ഒന്നിനൊന്ന് താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരമായി, അനക്കമില്ലാതെ നിൽകുന്നതായി കാണാം. അണുക്കളാകട്ടെ, ഏതൊരു പദാർഥമായാലും ശരി, ഏതൊരു അവസ്ഥയിലായാലും ശരി, സദാ കമ്പിച്ചുകൊണ്ട്, വിറച്ചുകൊണ്ട് ആണ് സ്ഥിതിചെയ്യുന്നത്. ഓരോ ഗോളവും തൊട്ടടുത്തുള്ള ഗോളങ്ങളുമായി അതിലോലങ്ങളായ സ്പ്രിങ്ങുകൾകൊണ്ട് ഘടിപ്പിച്ചിരിക്കുന്നു. ഒന്നിനെവിറപ്പിച്ചുകഴിഞ്ഞാൽ എല്ലാം തുടർചയായി വിറച്ചുതുടങ്ങും. ഏതാണ്ട് ഇതേ ചിത്രമാണ് മൂലകങ്ങളിലെ അണുക്കളുടെയും യൗഗികങ്ങളിലെ തന്മാത്രകളുടെയും സ്ഥിതിക്കുള്ളത്. അവ സദാ വിറിച്ചുകൊണ്ടിരിക്കുന്നു. എത്രകണ്ട് ശക്തിയായാണ് വിറക്കുന്നത് എന്നതിന് നമുക്ക് സുപരിചിതമായ ഒരു മാനദണ്ഡമുണ്ട്-ചൂട്! പദാർഥങ്ങളുടെ 'ചൂട്' എന്ന ഗുണത്തിന്റെ നിദാനം അവയിലെ തന്മാത്രകളുടെ കമ്പനമാണ്. കമ്പ-

25
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/24&oldid=172063" എന്ന താളിൽനിന്ന് ശേഖരിച്ചത്