ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



നത്തിന്റെ ശക്തി അഥവാ ആയാമം കൂട്ടുന്നതനുസരിച്ച് പദാർഥത്തിന്റെ ചൂട് അഥവാ താപനില ഉയരുന്നു. തണുപ്പെന്നു പറയുന്നത് ചൂടിന്റെ കുറവിനെയാണ്, അല്ലാതെ ഇല്ലായ്മയെ അല്ല. കമ്പനം തീരെ ഇല്ലാത്ത ഒരവസ്ഥ, അതായത് കേവലമായ താപനില, പൂജ്യമായ ഒരവസ്ഥ ഇല്ല. ചലനമില്ലാത്ത, അനക്കമില്ലാത്ത അണുക്കൾ ഇല്ല.


അണുവിനുള്ളിൽ

അണുക്കൾ അതിസൂക്ഷ്മങ്ങളാണ്. അവയുടെ ചെറുപ്പം നമുക്ക് ഊഹിക്കാൻകൂടി സാധ്യമല്ല. ഏറ്റവും ശക്തമായ സൂക്ഷ്മദർശിനി കൊണ്ടു പോലും അണുക്കളെ കാണാൻ പറ്റില്ല. (അതിശക്തമായ ഇലക്ട്രോൺ സൂക്ഷ്മദർശിനി ഉപയോഗിച്ച് തോറിയം എന്ന മൂലകത്തിന്റെ അണുവിന്റെ ഫോട്ടോ എടുത്തത് അടുത്തകാലത്തെ ശാസ്ത്രത്തിന്റെ വലിയ നേട്ടങ്ങളിൽ ഒന്നാണ്.) അണുക്കളുടെ വലുപ്പം , സാമാന്യമായി പറഞ്ഞാൽ ഒരു സെന്റീമീറ്ററിന്റെ പത്തുകോടിയിൽ ഒരംശമേ വരൂ; അതായത് 100 00 000 അണുക്കൾ തൊട്ടുതൊട്ടുവെച്ചാൽ നമ്മുടെ ചെറുവിരലിന്റെ വൺനത്തിനോളം വരും. ഇത്ര ചെറുതാണണു. ഒരുതുള്ളി വെള്ളമെടുത്താൽ അതിൽ 1022 അണുക്കൾ ഉണ്ടായിരിക്കും. 1022 എന്നുവച്ചാൽ 10 ഖാതം 22. അതായത് 1-ന് ശേഷം 22 പൂജ്യം. ഊഹിക്കാൻ സാധ്യമല്ലാത്തത്ര വലിയ സംഖ്യയാണത്. ഈ അണുക്കളത്രയും അനവരതം വിറച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ അണുക്കൾ ഏകാത്മിക, കടുപ്പമേറിയ, വീണ്ടും വിഭജിക്കാനാവാത്ത ഗോളങ്ങളാണെന്നാണ് ധരിച്ചിരുന്നത്. പിന്നീടുണ്ടായ ശാസ്ത്ര പുരോഗതിയുടെ ഫലമായി അണുക്കളെപ്പറ്റി പല പുതിയ വസ്തുതകളും നമുക്ക് അറിയാൻ കഴിഞ്ഞു. അവ 'പരമ'മായ അണുക്കളേ അല്ലെന്ന് അതോടെ വ്യക്തമായി. അവ ഏകാത്മക ഗോളമല്ല: വിഭജിക്കാനാകാത്തവയുമല്ല, സൂക്ഷ്മാൽ സൂക്ഷ്മതരമായ അണുവിനുപോലും അതിസങ്കീർൺനമായി ഒരു ഘടനയുണ്ട്. കൂടുതൽ സൂക്ഷ്മങ്ങളായ മൂന്നുതരം മൗലിക കണങ്ങൾ കൊണ്ടാണണൂക്കൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഇലക്ട്രോൺ, പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയാണീ മൂന്നു മൗലികകണങ്ങൾ. ഇലക്ട്രോണാണ് ഇലക്ട്രിസിറ്റിയുടെ, വൈദ്യുതിയുടെ അടിസ്ഥാനം. അതിൽ വൈദ്യുതചാർജ് ഉണ്ട്. പ്രോട്ടോണിൽ ഇലക്ട്രോണിന്റേതിൽ നിന്ന് വിപരീതമായ തരം വൈദ്യുതചാർജും ഉണ്ട്. സൗകര്യത്തിനായി പ്രോട്ടോണിന്റെ ചാർജിനെ ധനചാർജെന്നും ഇലക്ട്രോണിന്റെ ചാർജിനെ ഋണചാർജെന്നും സങ്കല്പിക്കുന്നു. ന്യൂട്രോണിൽ വൈദ്യുതചാർജില്ല. പ്രോട്ടോണും ന്യൂട്രോണുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രോൺ തന്നെ ഭാരം കുറഞ്ഞ ഒരു കണികയാണ് - 1840 ഇലക്ട്രോണുകൾ കൂടിയാലെ ഒരു പ്രോട്ടോണിന്റെ ഭാരം വരൂ, ന്യൂട്രോണിന്റേത് പ്രോട്ടോണിന്റേതിനേക്കാൾ സ്വല്പം കൂടുതലും.

ഈ മൗലികകണങ്ങൾ എല്ലാംകൂടി കോൺക്രീറ്റിൽ കല്ലും, മണലും, സിമന്റും എന്ന മാതിരി ഇടകലർതിയല്ല അണു രൂപം കൊണ്ടിട്ടുള്ളത്, അണുക്കൾക് ഒരു പ്രത്യേക രൂപത്തിലുള്ള ഘടനയുണ്ട്. പലപ്പോഴും സൗരയൂഥ-

26
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/25&oldid=172064" എന്ന താളിൽനിന്ന് ശേഖരിച്ചത്