ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു



വർഷം ദൂരംവരെ 'കാണാൻ' കഴിഞ്ഞിട്ടുണ്ട്. (അവിടെ നാം ഇപ്പോൾ നാം കാണുന്നത് 1000 കോടി കൊല്ലങ്ങൾ മുമ്പെ നടന്ന സംഭവങ്ങളായിരിക്കും! ഇപ്പോൾ എന്ന വാക്കുതന്നെ അർഥമില്ലാതായിത്തീരുന്നു!)

കോടിക്കണക്കിന് ഗാലക്സികളുണ്ടവിടെ. അത്ഭുതകരമായ മറ്റൊന്നുകൂടി ജ്യോതിശാസ്ത്രജ്ഞർ കണ്ടു; എല്ലാ ഗാലക്സികളും നമ്മിൽ നിന്നും, അവ തമ്മിൽ തമ്മിലും അതിവേഗത്തിൽ അകന്ന് അകന്ന് പൊയ്കൊണ്ടിരിക്കുകയാണ് എന്ന്. അതായത് പ്രപഞ്ചമാകെ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന്. ഏറ്റവും അകലെയായി കണ്ടിട്ടുള്ള ഗാലക്സി സെക്കന്റിൽ ഒരു ലക്ഷത്തിലധികം കിലോമീറ്റർ വേഗത്തിൽ നമ്മിൽ നിന്ന്, അല്ലെങ്കിൽ നാം അവയിൽ നിന്ന്, അകന്നു പോകുന്നു. നമ്മുടെ ഗാലക്സിയോടും സൗരയൂഥത്തോടും ഭൂമിയോടും ഒപ്പം നാമും ഈ വേഗത്തിൽ ചലിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ നാം അറിയാതെതന്നെ എത്രയധികം ചലനങ്ങൾക് വിധേയമാകുന്നെന്നോ!

മനുഷ്യനടക്കമുള്ള എല്ലാ ദ്രവ്യരൂപങ്ങളുടെയും അടിസ്ഥാനകണികകളായ അണുക്കളും അവയുടെ നിർമാണഘടകങ്ങളായ ഇലക്ട്രോൺ, പ്രോട്ടോൺ, ന്യുട്രോൺ എന്നീ കണികകളും സദാ ചലിച്ചുകൊണ്ടിരിക്കുകയാണ്. അതിനുപുറമെ നാം ഭൂമിക്കുചുറ്റും മണിക്കൂറിൽ 1600 കിലോമീറ്റർ വേഗത്തിലും ഭൂമിയോടൊപ്പം ഗാലക്സിയുടെ കേന്ദ്രത്തിന് ചുറ്റും മണിക്കൂറിൽ പത്തുലക്ഷം കിലോമീറ്റർ വേഗത്തിലും ചലിച്ചുകൊണ്ടിരിക്കുകയാണ്.

ചലനമില്ലാത്ത ദ്രവ്യമില്ല-ദ്രവ്യത്തിന്റെ നിലനിൽപിനെ രൂപംതന്നെ ചലനമാണ്, ചലനം സാർവത്രികമാണ്, കേവലമാണ്, സ്ഥിരാവസ്ഥ ആപേക്ഷികം മാത്രമാകുന്നു.


ചലനത്തിന്റെ രൂപങ്ങൾ

മുകളിൽ നാം ഖര-ദ്രാവക-വാതക-പ്ലാസ്മാ രൂപത്തിലുള്ള ദ്രവ്യത്തിന്റെ ചലനത്തെ മാത്രമേ പരിഗണിക്കുകയുണ്ടായുള്ളൂ. ദ്രവ്യത്തിന് നാം കൂടുതൽ വ്യാപകമായ ഒരു നിർവചനമാണല്ലോ കൊടുത്തിരിക്കുന്നത്. ചലനത്തിന്റേയും അർഥവ്യാപ്തി കൂട്ടേണ്ടതുണ്ട്.

മൗലികകണങ്ങളുടെയും ഭൗതികമായ ചലനത്തെ നാം കാണൂകയുണ്ടായി. വസ്തുക്കളൂടെയും ഭൂമി മുതലായ ഗോളങ്ങളുടെയും യാന്ത്രികചലനങ്ങളും നാം കാണുകയുണ്ടായി. പദാർഥങ്ങളിൽ വരുന്ന രാസമാറ്റങ്ങളും ജീവികളിലെ ജനനം, വളർച, നാശം തുടങ്ങിയ ജീവശാസ്ത്രപരമായ മാറ്റങ്ങളും മനുഷ്യസമൂഹങ്ങളിൽ സംസ്കാരം, ഭരണസംവിധാനം, ഭാഷ, മൂല്യങ്ങൾ ആദിയായവയിൽ വരുന്ന മാറ്റങ്ങളും എല്ലാം സാമാന്യമായ ചലനത്തിന്റെ രൂപങ്ങളാണ്. വിറകു കത്തുന്നതും ഭക്ഷണം ദഹിക്കുന്നതും ഭാഷ പഠിക്കു-

30
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/29&oldid=172068" എന്ന താളിൽനിന്ന് ശേഖരിച്ചത്